ഇന്ത്യയെ താലിബാനോ പാക്കിസ്ഥാനോ ആക്കാൻ വിട്ടുകൊടുക്കില്ല ; ബി.ജെ.പിക്ക് മമതാ ബാനർജിയുടെ മറുപടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയെ പാക്കിസ്ഥാനോ താലിബാനോ ആക്കാൻ അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തൃണമൂൽ കോൺഗ്രസ് വിജയിച്ചാൽ മമതാ ബാനർജി ഉപതെരഞ്ഞെടുപ്പ് നേരിടുന്ന ഭബാനിപൂർ മണ്ഡലത്തെ അവർ പാക്കിസ്ഥാനാക്കുമെന്ന ബി.ജെ.പിയുടെ പ്രചാരണത്തിന് മറുപടി നൽകുകയായിരുന്നു മമതാ.

”ബിജെപിയുടെ നയങ്ങളും രാഷ്ട്രീയവും എനിക്ക് ഇഷ്ടമല്ല. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് മാത്രമാണ് അവരുടെ നയം. നന്ദിഗ്രാമിൽ അവർ പറഞ്ഞു അത് പാക്കിസ്ഥാനാകുമെന്ന് ഇപ്പോൾ ഭബാനിപൂരിലും അതുതന്നെ പറയുന്നു. ഇത് ലജ്ജാകരമാണ് ” – മമത വ്യക്തമാക്കി.

ഈ വർഷം ആദ്യം പശ്ചിമ ബംഗാളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന് ബി.ജെ.പിയുടെ സുവേന്ദു അധികാരിയോട് മമതാ ബാനർജി പരാചയപ്പെട്ടിരുന്നു. മുഖ്യമന്ത്രി പദവി നിലനിർത്താൻ മമതയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചേ മതിയാകൂ.

”എനിക്ക് എന്റെ രാജ്യത്തെ ശക്തമാക്കുകയും സുരക്ഷിതമാക്കുയും വേണം. ഇന്ത്യയെ മറ്റൊരു താലിബാൻ ആക്കുന്നത് നമുക്ക് അംഗീകരിക്കാനാകില്ല. എന്റെ രാജ്യത്തെ പാക്കിസ്ഥാനാക്കാൻ ഞാൻ ഒരിക്കലും അനുവദിക്കില്ല” – മമതാ ബാനർജി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത ഒരു മുസ്ലീം പള്ളി സന്ദർശിച്ചത് ബി.ജെ.പി ആയുധമാക്കിയിരിന്നു. ”ഞാൻ ഒരു പള്ളി സന്ദർശിച്ചു. ഒരു ഗുരുദ്വാരയും സന്ദർശിച്ചു. എന്നാൽ ബി.ജെ.പിക്ക് ഇത് രണ്ടും പ്രശ്നമാണ്. ഞാൻ രാഷ്ട്രീയത്തിലേക്ക് മതം കൊണ്ടുവരുന്നില്ല. ബി.ജെ.പിക്കാർക്ക് മാത്രമാണ് ഭിന്നിപ്പിക്കുന്ന രാഷ്ട്രീം വശമുള്ളത്”- മമതാ ബനർജി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...