ഗജുവാക്ക മണ്ഡലത്തിൽ ഇന്ത്യ സംഘത്തിന്‍റെ സ്ഥാനാർത്ഥി ഒരു രാഷ്ട്രീയക്കാരനല്ല ; സിപിഎം സ്ഥാനാർഥിയായി വെൽഡിങ് തൊഴിലാളി ; ശശി തരൂരടക്കം പ്രചാരണത്തിനെത്തി

For full experience, Download our mobile application:
Get it on Google Play

വിശാഖപ്പട്ടണം: ആന്ധ്രപ്രദേശിൽ മെയ് 16ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിശാഖപ്പട്ടണം ഗജുവാക്ക നിയമസഭാ മണ്ഡലത്തിൽ ഇന്ത്യ സംഘത്തിന്‍റെ സ്ഥാനാർത്ഥി ഒരു രാഷ്ട്രീയക്കാരനല്ല. ശക്തരായ എതിരാളികളെ പരാജയപ്പെടുത്താൻ ഗജുവാക്ക നിയമസഭാ മണ്ഡലത്തിൽ ഒരു വെൽഡിംഗ് തൊഴിലാളിയെ ആണ് സിപിഎം പരീക്ഷിക്കുന്നത്. സിഐടിയു പ്രവർത്തകനായ എം. ജഗ്ഗുനായിഡു ആണ് ആ സ്ഥാനാർത്ഥി. 10 വർഷത്തിലധികമായി മേഖലയിലെ വിവിധ പ്ലാൻറുകളിൽ വെൽഡിംഗ് തൊഴിലാളിയായി ജോലി ചെയ്യുകയാണ് ജഗ്ഗുനായിഡു. തൊഴിലാളികളുടെ ജീവിതപ്രശ്നങ്ങൾ ചർച്ചയാകുന്ന മണ്ഡലത്തിൽ തൊഴിലാളികൾക്കിടയിൽ നിന്ന് തന്നെ സ്ഥാനാർത്ഥിയെ കണ്ടെത്തിയ സിപിഎം നീക്കം എതിരാളികളേയും അമ്പരപ്പിച്ചിട്ടുണ്ട്. വിശാഖപ്പട്ടണം സ്റ്റീൽ പ്ലാന്‍റ് സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ആശങ്കയും പ്രതിഷേധവും ശക്തമായിരിക്കെയാണ് എം.ജഗ്ഗുനായിഡുവിനെ ഇറക്കിയുള്ള സിപിഎമ്മിന്‍റെ പരീക്ഷണം. സ്റ്റീൽ പ്ലാന്‍റ് സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരായ പ്രതിഷേധം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എം. ജഗ്ഗുനായിഡു.

സിപിഎം പിബി അംഗങ്ങളും ശശി തരൂർ അടക്കം കോൺഗ്രസ് നേതാക്കളും പ്രചാരണത്തിനെത്തിയതും പ്രതീക്ഷ നൽകുന്നുണ്ടെന്ന് ഇന്ത്യ സഖ്യത്തിന്‍റെ സ്ഥാനാർഥി എം. ജഗ്ഗുനായിഡു പറഞ്ഞു. വൈഎസ്ആർസിപിയുടെയും ടിഡിപി സഖ്യത്തിന്‍റെ പണക്കൊഴുപ്പ് വെല്ലുവിളിയെങ്കിലും പരമാവധി വോട്ടർമാരെ നേരിൽ കാണാനാണ് സ്ഥാനാർഥിയുടെ ശ്രമം. 2009ൽ മണ്ഡല പുനർനിർണയത്തിലൂടെ ഗജുവാക്ക നിലവിൽ വന്നതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ സിപിഎം 16 ശതമാനം വോട്ട് നേടിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...