ബംഗാൾ ഉൾക്കടലിൽ പുതിയ മിസൈൽ പരീക്ഷണത്തിന് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ പുതിയ മിസൈൽ പരീക്ഷണത്തിന് ഇന്ത്യ. രണ്ട് ദിവസം ആൻഡമാനിലെ വ്യോമമേഖല അടച്ചിടുമെന്നും അധികൃതർ അറിയിച്ചു. മെയ് 23-24 തീയതികളിലാണ് വ്യോമാതിർത്തി മൂന്ന് മണിക്കൂർ വീതം അടച്ചിടുമെന്ന് ഇന്ത്യ അറിയിച്ചത്. കൂടാതെ അധികൃതർ പുറപ്പെടുവിച്ച നോട്ടീസ് ടു എയർമെൻ പ്രകാരം ഒരു സിവിലിയൻ വിമാനവും നിർദ്ദിഷ്ട വ്യോമാതിർത്തിയ്ക്കപ്പുറമുള്ള ഉയരത്തിൽ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. നോട്ടീസ് ടു എയർമെൻ പ്രകാരം ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് ചുറ്റുമുള്ള ഏകദേശം 500 കിലോമീറ്റർ പരിധിയിൽ മെയ് 23 നും 24 നും രാവിലെ 7 നും 10 നും ഇടയിലാണ് പരീക്ഷണങ്ങൾ നടക്കുക. ഈ സമയത്ത് ഒമ്പത് അന്താരാഷ്ട്ര വിമാന റൂട്ടുകൾ അടച്ചിടും. ആൻഡമാൻ നിക്കോബാർ ദ്വീപ് മേഖല ഇന്ത്യ മുൻപും ഇത് പോലെ മിസൈൽ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ട്. 2025 ജനുവരിയിൽ ബ്രഹ്മോസ് സൂപ്പർസോണിക് മിസൈൽ സാൽവോ മോഡിൽ ഇവിടെ പരീക്ഷിച്ചിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇന്ത്യ അൻഡമാനിൽ ഒരു എയർ-ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

0
തിരുവനന്തപുരം: പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ...

ക്ഷേത്രത്തിൽ നിന്നും ഭക്തന്റെ മൊബൈൽ ഫോൺ കവർന്ന മുൻ പോലീസുകാരൻ അറസ്റ്റിൽ

0
കണ്ണൂർ: ക്ഷേത്രത്തിൽ നിന്നും ഭക്തന്റെ മൊബൈൽ ഫോൺ കവർന്ന മുൻ പോലീസുകാരൻ...

സിനിമാ ചിത്രീകരണത്തിനിടെ നടൻ ഷറഫുദ്ദീന് മുഖത്ത് പരിക്കേറ്റു

0
ബംഗളൂരു: നടന്‍ ഷറഫുദ്ദീന് പരിക്കേറ്റു. മൈസൂരില്‍ സിനിമാ ചിത്രീകരണത്തിനിടെയാണ് സംഭവം....

പ്രളയ ദുരിതാശ്വാസ ധനസഹായവും വ്യാപാരികൾക്കുള്ള വായ്പയും വിതരണം ചെയ്യാത്തത് ജനങ്ങളോടുള്ള വെല്ലുവിളി : കേരള...

0
റാന്നി : പ്രളയബാധിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തിര...