ഓസ്‌ട്രേലിയന്‍ പര്യടനം ; അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ മലയാളി താരവും

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ മലയാളി താരവും ഇടംപിടിച്ചു. മുഹമ്മദ് ഇനാനാണ് ഇടം കണ്ടത്. ബാറ്റിങ് ഓള്‍ റൗണ്ടറാണ് താരം. ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിനെതിരെ ചതുര്‍ദിന, ഏകദിന പോരാട്ടങ്ങള്‍ക്കുള്ള ടീമില്‍ താരം ഇടം കണ്ടു. മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ചതുര്‍ദിന പോരാട്ടങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. ഏകദിന ടീമിനെ മുഹമ്മദ് അമാന്‍ നയിക്കും. സോഹം പട്‌വര്‍ധന്‍ ചതുര്‍ദിന ടീമിന്റെ ക്യാപ്റ്റനാണ്. സെപ്റ്റംബര്‍ 21, 23, 26 തീയതികളിലാണ് ഏകദിന പോരാട്ടങ്ങള്‍. സെപ്റ്റംബര്‍ 30 മുതലാണ് ചതുര്‍ദിന പരമ്പര തുടങ്ങുന്നത്. മുന്‍ ഇന്ത്യന്‍ പരിശീലകനും ഇതിഹാസ ബാറ്ററുമായ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡും ടീമിലുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും മഹാരാജ ടി20 പോരിലും മികവുറ്റ പ്രകടനമാണ് സമിത് പുറത്തെടുത്തത്. ഇതാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലേക്കുള്ള വഴി തെളിഞ്ഞത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുറത്തുനിന്ന് പൂട്ടിയ ഫ്ലാറ്റിൽ കോളേജ് അധ്യാപിക കൊല്ലപ്പെട്ട നിലയിൽ ; അന്വേഷണം തുടങ്ങി

0
ദില്ലി: ദില്ലി യൂണിവേഴ്സിറ്റിയിലെ അധ്യാപികയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫ്ലാറ്റ്...

സംസ്ഥാനത്ത് അതിശക്തമായ മഴ ; എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് മഴ ശക്തമായി. 8 ജില്ലകളിൽ ഇന്ന് ഓറഞ്ച്...

തന്നെ സ്വീകരിക്കാൻ ഡൽഹി വിമാനത്താവളത്തിൽ വരരുത് ; പ്രതിഷേധത്തിന് മുന്നോടിയായി സിജെപി സ്ഥാപകൻ അഭിജീത്...

0
ദില്ലി: താൻ യുഎസിൽ നിന്ന് ദില്ലിയിൽ എത്തുമ്പോൾ സ്വീകരിക്കാൻ വിമാനത്താവളത്തിൽ വരരുതെന്ന്...

കർണാടകത്തിൽ കരുതലോടെ കരുക്കൾ നീക്കി ഹൈക്കമാൻഡ് ; മന്ത്രിസഭയിൽ വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കി

0
ബെംഗളൂരു: കർണാടകത്തിൽ സിദ്ധരാമയ്യയുടെ രാജിയും ഡി കെ ശിവകുമാറിന്‍റെ സ്ഥാനാരോഹണവും ജാതി,...