എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ച പശ്ചാത്തലത്തിൽ ഇന്ത്യൻ വിമാനക്കമ്പനികൾ കനത്ത ജാഗ്രതയിൽ ; യാത്രക്കാർക്ക് മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ച പശ്ചാത്തലത്തിൽ ഇന്ത്യൻ വിമാനക്കമ്പനികൾ കനത്ത ജാഗ്രതയിൽ. അഗ്നിപർവതത്തിൽ നിന്നുയർന്ന ചാരം നിറഞ്ഞ മേഘങ്ങൾ ഇന്ത്യയിലേക്ക് നീങ്ങുന്നുവെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിർദേശം. ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികളെല്ലാം യാത്രക്കാർക്ക് പ്രത്യേക അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പടിഞ്ഞാറൻ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് മുകളിലേക്കാണ് ചാരം പറന്നെത്തുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അതിനാൽ തന്നെ സാഹചര്യം സസൂക്ഷ്മം നിരീക്ഷിക്കുന്നതായും ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ എക്സിൽ വ്യക്തമാക്കി. യാത്രക്കാർക്ക് വേണ്ട എല്ലാ സഹായവും നൽകാൻ പ്രത്യേക ടീമിനെ ഒരുക്കിയിട്ടുണ്ടെന്നും അവർ പറയുന്നു.

നിലവിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നും സാഹചര്യം ഗൗരവത്തോടെ വീക്ഷിക്കുന്നുവെന്നുമാണ് എയർ ഇന്ത്യ അറിയിക്കുന്നത്. ആകാശ എയറും ഇതേ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സഡവീസുകൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...