ഇന്ത്യന്‍ വനിതാ സൈനികോദ്യോഗസ്ഥയ്ക്ക് യുഎന്‍ സമാധാന സേന പുരസ്‌കാരം

For full experience, Download our mobile application:
Get it on Google Play

ജെനീവ : യുഎന്‍ സമാധാന ദൗത്യത്തിന്റെ ഭാഗമായ ഇന്ത്യന്‍ വനിത സൈനിക ഓഫിസര്‍ക്ക്‌ യു.എന്‍ അവാര്‍ഡ്. ഇന്ത്യക്കാരിയായ മേജര്‍ സുമന്‍ ഗവാനിക്കാണ് യുണൈറ്റഡ് നേഷന്‍സ് മിലിട്ടറി ജെന്‍ഡര്‍ അഡ്വക്കേറ്റ് ഓഫ് ദി ഇയര്‍ (2019) പുരസ്‌കാരം.

കാര്‍ല മൊന്റയ്‌റോ ദെ കാസ്‌ട്രോ അറൗജോ എന്ന ബ്രസീലിയന്‍ വനിത കമാന്‍ഡറും ഇവര്‍ക്കൊപ്പം പുരസ്‌കാരം പങ്കിടുന്നുണ്ട്. ശക്തരായ റോള്‍ മോഡലുകള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്. ഇതാദ്യമായാണ് യുഎന്നിന്റെ ഈ സുപ്രധാനമായ പുരസ്‌കാരം രണ്ട് വനിതകള്‍ പങ്കിടുന്നത്. മാത്രമല്ല ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ സൈനികോദ്യോഗസ്ഥയാണ് സുമന്‍ ഗവാനി. മെയ് 29ന് നടക്കുന്ന ചടങ്ങില്‍ ഇരുവര്‍ക്കും പുരസ്‌കാരം സമ്മാനിക്കും. യുഎന്‍ സെക്രട്ടറി ജനറല്‍ ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുക്കും.

സൗത്ത് സുഡാനിലെ യുഎന്‍ മിഷന്റെ ഭാഗമായി മിലിട്ടറി ഒബ്‌സര്‍വറായി പ്രവര്‍ത്തിക്കുകയാണ് സുമന്‍ ഗവാനി. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ സുഡാന്‍ സര്‍ക്കാരിനെ സഹായിക്കുക എന്ന പ്രവര്‍ത്തനവും ഇവരുടെ ജോലിയുടെ ഭാഗമാണ്. 2011-ലാണ് സുമന്‍ ഇന്ത്യന്‍ സൈന്യത്തില്‍ അംഗമായത്. ഓഫീസേഴ്‌സ് അക്കാദമിയിലെ പരിശീലനത്തിന് ശേഷം ആര്‍മി സിഗ്നല്‍ കോര്‍പ്‌സില്‍ ആണ് സൈനികസേവനം തുടങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....