സേവന നിരക്ക് ഉയരുന്നു : ഡെബിറ്റ് കാർഡ് ഉപയോഗിക്കാനും അക്കൗണ്ട് നിലനിർത്താനും കൂടുതൽ തുക ഈടാക്കും

For full experience, Download our mobile application:
Get it on Google Play

ബാങ്ക് അക്കൗണ്ട് നിലനിർത്താനും ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നതിനും ഉപഭോക്താക്കൾ കൂടുതൽ തുക ചെലവഴിക്കേണ്ടിവരുന്നു. ഡെബിറ്റ് കാർഡ് കൈവശം വെയ്ക്കുന്നതിന് പൊതുമേഖല ബാങ്കുകൾ ഈടാക്കുന്ന തുകയിൽ 90 ശതമാനം വർധനവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. മിനിമം ബാലൻസിനായി ഈടാക്കുന്ന ശരാശരി തുക 21 ശതമാനമാണ് കൂടിയത്. ഇക്കാര്യത്തിൽ സ്വകാര്യ ബാങ്കുകളാണ് മുന്നിൽ. 12 പൊതുമേഖലാ ബാങ്കുകൾ 2021-22 സാമ്പത്തിക വർഷത്തിൽ 3,905.5 കോടി രൂപ ഡെബിറ്റ് കാർഡുകൾക്കുള്ള സേവന നിരക്കായി ഈടാക്കി. 2025-26 ആയപ്പോഴേക്കും 7,563.8 കോടി രൂപയായി. 93.7% വർധനയാണ് ഈ കാലയളവിൽ ഉണ്ടായത്.

അക്കൗണ്ടുകളിൽ കുറഞ്ഞ ശരാശരി ബാലൻസ് സൂക്ഷിക്കാത്തതിന് ബാങ്കുകൾ ഈടാക്കുന്ന പിഴയിലും മാറ്റമുണ്ടായി. 2022-23 മുതൽ 2025-26 വരെയുള്ള നാല് വർഷത്തിനിടയിൽ 27 ശതമാനമാണ് വർധന. കഴിഞ്ഞ സാമ്പത്തിക വർഷം പൊതു-സ്വകാര്യ ബാങ്കുകൾ ചേർന്ന് 7,086.6 കോടി രൂപ പിഴയായി ഈടാക്കി. ജൻധൻ അക്കൗണ്ടുകൾ ഒഴികെയുള്ള സേവിംഗ്‌സ് അക്കൗണ്ടുകളിൽ, ഒരു അക്കൗണ്ടിന് ശരാശരി 31 രൂപയായിരുന്ന പിഴ (2022-23), 2025-26ൽ 38 രൂപയായി ഉയർന്നു. സ്വകാര്യ ബാങ്കുകൾ ഈടാക്കുന്ന ശരാശരി പിഴയിലാകട്ടെ 45 ശതമാനവും വർധനവുണ്ടായി. അതേസമയം, പൊതുമേഖലാ ബാങ്കുകൾ ഈടാക്കുന്ന ശരാശരി പിഴ 14 ശതമാനം കുറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...