Wednesday, July 2, 2025 9:02 pm

അനാവശ്യ ജനിതക പരിശോധന നടത്തി പണം തട്ടി ; യുഎസിൽ ഇന്ത്യന്‍ വംശജന് 27 വര്‍ഷം തടവുശിക്ഷ

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക് : യുഎസ് സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിയില്‍ നിന്ന് 46.30 കോടി യുഎസ് ഡോളര്‍ (ഏകദേശം 3850 കോടി രൂപ) തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ വംശജന് 27 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. അനാവശ്യ ജനിതക പരിശോധന രോഗികളില്‍ നടത്തി പണം തട്ടിയ ലാബ് ഉടമ മിനല്‍ പട്ടേലിന് ആണ് 27 വര്‍ഷം തടവുശിക്ഷ വിധിച്ചത്. ജോര്‍ജിയയിലുള്ള ലാബ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് പട്ടേല്‍. പണം തട്ടുന്നതിനായി ആവശ്യമില്ലാത്ത പരിശോധനകള്‍ ഇയാൾ നടത്തുകയും വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്തു. 3 വര്‍ഷം കൊണ്ട് വന്‍തുകയാണ് മിനല്‍ പട്ടേൽ വെട്ടിച്ചു നേടിയത്. ടെലി മെഡിസിന്‍ കമ്പനികള്‍, കോള്‍ സെന്ററുകള്‍ എന്നിവരുമായി കൂട്ടുചേര്‍ന്നായിരുന്നു തട്ടിപ്പ് നടത്തിയത്. ഇതിന്റെ ആദ്യ നടപടിയായി രോഗികളുമായി ഫോണില്‍ ബന്ധപ്പെട്ട് അവരുടെ ഇന്‍ഷുറന്‍സ് പാക്കേജ് ചെലവേറിയ കാന്‍സര്‍ ജനിതക പരിശോധനകള്‍ അടങ്ങുന്നതാണെന്ന് വിശ്വസിപ്പിക്കും. ടെസ്റ്റ് നടത്താന്‍ രോഗികള്‍ സമ്മതിച്ചാല്‍ ഇടനിലക്കാര്‍ക്ക് കോഴ നല്‍കും. ടെലി മെഡിസിന്‍ കമ്പനികള്‍ വഴി ടെസ്റ്റുകള്‍ക്ക് അംഗീകാരം നല്‍കുന്ന ഡോക്ടര്‍മാരുടെ കുറിപ്പടി സംഘടിപ്പിക്കുകയും തുടര്‍ന്ന് തട്ടിപ്പ് നടത്തുകയുമായിരുന്നു രീതി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എസ്.ബിനുവിന്റെ നിര്യാണത്തിൽ ഡി.സി.സി അനുശോചിച്ചു

0
പത്തനംതിട്ട : അടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും മുൻ ഡി.സി.സി...

അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്

0
കൊച്ചി: അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. മോഹൻലാൽ...

ഓമല്ലൂർ രക്തകണ്‌ഠസ്വാമി ക്ഷേത്രത്തിലെ ആന ഗജരാജൻ ഓമല്ലൂർ മണികണ്‌ഠൻ ചരിഞ്ഞു

0
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലെ ഓമല്ലൂർ രക്തകണ്‌ഠസ്വാമി ക്ഷേത്രത്തിലെ ആന ഗജരാജൻ...

ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് മൂന്ന് വർഷത്തോളം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയിൽ

0
മംഗളൂരു: സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് മൂന്ന് വർഷത്തോളം ഒളിവിൽ കഴിഞ്ഞ...