ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

For full experience, Download our mobile application:
Get it on Google Play

തെ്ഹറാന്‍ : ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. വരുന്ന 48 മണിക്കൂർ നിലവിലെ സ്ഥലത്ത് തന്നെ പൗരന്മാർ തുടരണമെന്ന് ഇന്ത്യൻ എംബസി. സൈനിക സംവിധാനങ്ങൾ ഉള്ള ഇടങ്ങളും ബഹുനില കെട്ടിടങ്ങളിലെ മുകളിലത്തെ നിലകളും ഒഴിവാക്കണമെന്നും വീടിനുള്ളിൽ തുടരണമെന്നും നിർദേശം നൽകി. എംബസിയുടെ അടിയന്തര നമ്പറുകൾ പ്രവർത്തനക്ഷമമായി തുടരുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ഇറാന് നേരെ കൊലവിളിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രം​ഗത്തെത്തി. ഇനി ഒരിക്കലും തിരിച്ചു വരാനാകാത്ത വിധം ഇറാനെ ഇന്ന് രാത്രി തന്നെ ഇല്ലാതാക്കുമെന്നാണ് ഭീഷണി.

ഹോർമുസ് കടലിടുക്ക് തുറക്കാൻ ട്രംപ് അനുവദിച്ച സമയം അവസാനിക്കാൻ മണിക്കൂറുകൾ ശേഷിക്കെയാണ് ഇറാനെതിരായ പുതിയ ഭീഷണിയുമായി ട്രംപ് രം​ഗത്തെത്തിയത്. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാന്റെ എണ്ണ കേന്ദ്രമായ ഖാർ​ഗ് ദ്വീപിൽ ആക്രമണം നടന്നു. അതിരുകടന്നാൽ പശ്ചിമേഷ്യയുടെ പുറത്തേക്ക് തിരിച്ചടി വ്യാപിപ്പിക്കുമെന്ന് അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്. അതേസമയം ട്രംപിന്റെ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ ശേഷിക്കെ അവസാന വട്ട ചർച്ചകളിലേക്ക് അമേരിക്കയും ഇറാനും കടന്നതായി മധ്യസ്ഥ രാജ്യമായ പാക്കിസ്ഥാനിലെ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...