Friday, July 4, 2025 4:27 am

ഇന്ത്യന്‍ ഫുട്ബോള്‍ താരം ഫ്രാന്‍സിസ് ഇഗ്നേഷ്യസ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ഇന്ത്യന്‍ ഫുട്ബോള്‍ താരം ഫ്രാന്‍സിസ് ഇഗ്നേഷ്യസ് (54) അന്തരിച്ചു. ജോലിക്കിടെ ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതമുണ്ടായി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബെംഗളൂരുവിലെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസില്‍ (ഐ.ടി.ഐ.) മാര്‍ക്കറ്റിങ്‌ ആന്‍ഡ് സെയില്‍സ് മാനേജരായിരുന്നു. തൃശ്ശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്സില്‍ പരേതനായ സി.എല്‍. ഇഗ്നേഷ്യസിന്റെയും റോസിയുടെയും മകനാണ് ഫ്രാന്‍സിസ് ഇഗ്നേഷ്യസ്.

ബെംഗളൂരു ദൂരവാണിനഗറിലായിരുന്നു താമസം. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. 1992-ല്‍ ഇന്ത്യന്‍ ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്. 1986 വരെ ഐ.എം. വിജയനും സത്യനുമൊപ്പം കേരള പോലീസിനുവേണ്ടി കളിച്ചു. 1986-ലാണ് ഐ.ടി.ഐ.യില്‍ ചേര്‍ന്നത്. 2000 വരെ ഐ.ടി.ഐ. എഫ്.സി.ക്കുവേണ്ടി കളിച്ചു. 1986 മുതല്‍ 1993 വരെ കര്‍ണാടകത്തെ പ്രതിനിധാനംചെയ്ത്‌ സന്തോഷ് ട്രോഫിയില്‍ കളിച്ചു. ഫെഡറേഷന്‍ കപ്പ്, സിസേഴ്‌സ് കപ്പ്, ഡ്യൂറന്‍ഡ് കപ്പ് ടൂര്‍ണമെന്റുകളിലും കളിച്ചിട്ടുണ്ട്.

ഭാര്യ തൃശ്ശൂര്‍ പൊങ്ങണംകാട് കുണ്ടുകുളം വീട്ടില്‍ ബിന്ദു. മക്കള്‍: ഇഗ്നേഷ്യസ് ഫ്രാന്‍സിസ്, ഡെയ്നി (വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: ജോണി, മാത്യു, ജോജു, ആന്റോ, ജിജി ഡെന്നി, ഷൈനി ബിജു. ശവസംസ്കാരം വ്യാഴാഴ്ച 10 മണിക്ക് പുത്തന്‍പള്ളി സെമിത്തേരിയില്‍ നടക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...