ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൻറെ 79ആം വാർഷികം പ്രമാണിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ കുടുംബ സംഗമം സംഘടിപ്പിച്ചു. ലഹരി വിരുദ്ധ കുടുംബ സംഗമം മുൻമന്ത്രിയും കോൺഗ്രസ് വക്താവുമായ പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്തു. യുവാക്കളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെ മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്നും അതിൽ മുഖ്യ സ്ഥാനം മാതാവിന് ആണെന്നും ഉദ്ഘാടന വേളയിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. ചടങ്ങിൽ മുതിർന്ന സൈനികരും കോൺഗ്രസ് ഭാരവാഹികളുമായ കെ എസ് നീലകണ്ഠൻ, ക്യാപ്റ്റൻ മാത്യുസ് പൂളയിൽ, ക്യാപ്റ്റൻ ഉണ്ണികൃഷ്ണൻ, കോശി കെ മാത്യു, കെ ബി റാവുത്തർ, രാജൻ സാമുവൽ, രവീന്ദ്രനാഥൻ തുടങ്ങിയവരെ പൊന്നാടയണിയിച്ച് ആദരിച്ചു.

കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡൻറ് എസ് ഷെരീഫ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ഡി എൻ തൃദീപ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സക്കറിയ വർഗീസ്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജു വിശ്വനാഥ്, കൗൺസിലർമാരായ രത്നമണി സുരേന്ദ്രൻ, സുനിതാ വേണു, കോൺഗ്രസ് നേതാക്കളായ പി എസ് വേണു കുമാരൻ നായർ, പരിയാരത്ത് ഗോപിനാഥൻ നായർ, ശാന്തി സുരേഷ്, ജി അനിൽകുമാർ, വൈ റഹിം റാവുത്തർ, ഇ എസ് നുജുമുദീൻ, കെ എൻ രാജൻ, പി പി ജോൺ, അഡ്വ. മുഹമ്മദ് ഷഫീഖ്, പി കെ രാജൻ, മുരളീധരൻ പിള്ള, രാഹുൽ രാജ്, ബൈജു മുകടിയിൽ, സോളമൻ വരവുകാലായിൽ, മുരളീധരൻ പരിയാരത്ത്, ഗീത പി നായർ, എച്ച് ഹാരിസ്, ഡോ. കൃഷ്ണകുമാർ, വിനോദ് മുകടിയിൽ, അക്ഷയ് ജയകുമാർ, സിയാവുദ്ദീൻ, ജേക്കബ് മാത്യു, ആർ സുരേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....