വ്യാജ രേഖ ചമച്ച് ഇന്ത്യൻ വംശജനായ സി.ഇ.ഒ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: യു.എസിൽ വ്യാജ രേഖ ചമച്ച് ഇന്ത്യൻ വംശജനായ സി.ഇ.ഒ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്. യു.എസ് ആസ്ഥാനമായ ബ്രോഡ്ബാൻഡ് ടെലികോം, ബ്രിഡ്ജ് വോയിസ് എന്നീ കമ്പനികളുടെ സി.ഇ.ഒ ബങ്കിം ബ്രഹ്മഭട്ടാണ് 500 ദശലക്ഷം ഡോളർ അതായത് 4,150 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയത്. ആഗോള നിക്ഷേപ സ്ഥാപനമായ ബ്ലാക്റോക്കിന്റെ ഉടമസ്ഥതയിലുള്ള എച്ച്.പി.എസിൽനിന്നാണ് ഇയാൾ വ്യാജരേഖ നൽകി വായ്പ വാങ്ങിയത്. തുടർന്ന് പണം ഇന്ത്യയിലേക്കും മൗറീഷ്യസിലേക്കും കടത്തിയതായും വാൾ സ്ട്രീറ്റ് ജേണൽ തയാറാക്കിയ റിപ്പോർട്ട് പറയുന്നു. സംഭവത്തിൽ ബ്രഹ്മഭട്ടിനെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് ബ്ലാക്റോക്ക്.

ആരോപണങ്ങൾ ബ്രഹ്മഭട്ടും അദ്ദേഹത്തിന്റെ അഭിഭാഷകനും നിഷേധിച്ചു.ലോകത്ത് ഏറ്റവും കൂടുതൽ ആസ്തി കൈകാര്യം ചെയ്യുന്ന ബ്ലാക്റോക്കിന്റെ ധനകാര്യ സ്ഥാപനമായ എച്ച്.പി.എസ് 2020ൽ ബ്രഹ്മഭട്ടിന്റെ ടെലികോം കമ്പനിക്ക് വായ്പ നൽകിയതോടെയാണ് സംഭവത്തിന്റെ തുടക്കം. 2021 ന്റെ തുടക്കത്തിൽ വായ്പ ഏകദേശം 385 ദശലക്ഷം ഡോളറായും കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഏകദേശം 430 ദശലക്ഷം ഡോളറായും ഉയർത്തി. ഫ്രഞ്ച് മൾട്ടിനാഷനൽ ബാങ്കായ ബി.‌എൻ.‌പി പാരിബാസിന്റെ സഹായത്തോടെയാണ് ബ്രഹ്‌ഭട്ടിന്റെ സ്ഥാപനങ്ങൾ എച്ച്‌.പി.‌എസിൽനിന്ന് വായ്പ സ്വന്തമാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...