യുഎസിൽ ഇന്ത്യൻ വംശജരായ ദമ്പതികളും മകളും മരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക് : യുഎസിൽ ഇന്ത്യൻ വംശജരായ ദമ്പതികളും അവരുടെ  മകളും മരിച്ച നിലയിൽ. രാകേഷ് കമൽ (57), ഭാര്യ ടീന (54), മകൾ അരിയാന (18) എന്നിവരെയാണ് മസാച്യു സെസ്റ്റിലെ അവരുടെ ആഡംബര വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് ഡോവർ മാൻഷണിൽ മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് നോർഫോക് ഡിസ്ട്രിക് അന്റോർണി മൈക്കൽ മോറിസൈ അറിയിച്ചു. അഞ്ചുമില്യൻ ഡോളർ വിലവരുന്നതാണ് ഇവരുടെ കൊട്ടാര സാദൃശ്യ

മായ വീട്. കുടുംബ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചത് എന്ന് സംശയമുണ്ട്. രാകേഷിന്റെ മൃതദേഹത്തിന് സമീപത്തുനിന്നും ഒരു തോക്ക് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ആരാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. രാകേഷും ഭാര്യയും ചേർന്ന് മുൻപ് വിദ്യാഭ്യാസ സ്ഥാപനമായ എഡ്യൂനോവ നടത്തിയിരുന്നു. കുറച്ചുകാലമായി ഇതിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. കുടുംബം കുറച്ചുകാലമായി സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. രണ്ടുദിവസമായി ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ വീട്ടിൽ അന്വേഷിച്ച് എത്തിയ ബന്ധുവാണ് വിവരം പോലീസിനെ അറിയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

മകന്റെ വിവാഹാലോചനയ്ക്കായി പോകുന്നതിനിടെ വാഹനാപകടം ; കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

0
പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ നാട്ടുകലിൽ ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...

പത്തനംതിട്ട കോളേജ് ജംഗ്ഷന്‍ – മണ്ണാറമല ക്ഷേത്രം റോഡ്‌ തകര്‍ന്നു

0
പത്തനംതിട്ട : പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ നിന്നും മണ്ണാറമല ക്ഷേത്രം ഭാഗത്തേക്ക് പോകുന്ന...