രണ്ട് ട്രെയിൻ സർവ്വീസുകൾ നിർത്തലാക്കി ഇന്ത്യൻ റെയിൽവേ

For full experience, Download our mobile application:
Get it on Google Play

ഗാന്ധിനഗർ: രണ്ട് വന്ദേഭാരത് ട്രെയിനുകൾ നി‌ർത്തലാക്കാൻ റെയിൽവേ മന്ത്രാലയം. ഉദയ്പൂരിൽ നിന്ന് ഓടുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകളുടെ സർവീസ് ഈ ആഴ്ച മുതൽ നിർത്തലാക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. ഉദയ്പൂർ സിറ്റി–ആഗ്ര കാന്റ് റൂട്ടിലെ വന്ദേ ഭാരത് എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 20981/82) ഫെബ്രുവരി 15, 2026 മുതൽ സർവീസ് നടത്തില്ല. ഉദയ്പൂർ സിറ്റി–ജയ്പൂർ റൂട്ടിലെ വന്ദേ ഭാരത് എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 20979/80) ഫെബ്രുവരി 14, 2026 മുതൽ സ‌‍ർവ്വീസ് നടത്തില്ല. അതേ സമയം, പുതുക്കിയ റൂട്ടിൽ പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസിന് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്.

ഉദയ്പൂർ സിറ്റിയും അഹമ്മദാബാദിലെ അസർവയും തമ്മിലാണ് പുതിയ സെമി-ഹൈസ്പീഡ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. നോർത്ത് വെസ്റ്റേൺ റെയിൽവേ (NWR) സോണിന് കീഴിലാണ് പുതിയ വന്ദഭാരത് വരുക. പുതിയ ഉദയ്പൂർ– അസർവ വന്ദേ ഭാരത് എക്‌സ്പ്രസ് ആഴ്ചയിൽ ആറു ദിവസം (ചൊവ്വാഴ്ച ഒഴികെ) സർവീസ് നടത്തും. ട്രെയിൻ നമ്പർ 26963 ഉദയ്പൂരിൽ നിന്ന് രാവിലെ 6:10 ന് പുറപ്പെട്ട് 10:25 ന് അസർവയിൽ എത്തും. മടക്ക ട്രെയിൻ ആയി ട്രെയിൻ നമ്പർ 26964 അസർവയിൽ നിന്ന് വൈകിട്ട് 5:45 ന് പുറപ്പെട്ട് രാത്രി 10:00 ന് ഉദയ്പൂരിൽ എത്തും. ഈ ട്രെയിൻ സവാർ, ഡുങ്ങർപൂർ, ഹിമ്മത് നഗർ എന്നീ സ്റ്റേഷനുകളിൽ നിർത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...