യാത്രാ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച ഇന്ത്യൻ റെയിൽവേയുടെ തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: യാത്രാ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച ഇന്ത്യൻ റെയിൽവേയുടെ തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരും. 600 കോടിയുടെ അധികവരുമാനം ലക്ഷ്യമിട്ടാണ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള റെയിൽവേയുടെ നീക്കം. 215 കിലോമീറ്റർ വരെയുള്ള ഓർഡിനറി ക്ലാസുകളിലെ യാത്രാനിരക്കിൽ മാറ്റമില്ല. എന്നാൽ ഓർഡിനറി ക്ലാസുകളിൽ 215 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ നിരക്ക് കൂടും. പാസഞ്ചർ ട്രെയിനുകളിൽ കിലോമീറ്ററിന് ഒരു പൈസയും മെയിൽ/എക്‌സ്പ്രസ് നോൺ എസി, എസി കോച്ചുകളിലെ യാത്രക്കാർക്ക് രണ്ട് പൈസയുമാണ് കൂടുന്നത്. മുംബൈ പോലുള്ള നഗരങ്ങളിലെ സബർബൻ ട്രെയിനുകളിലും നിലവിലെ നിരക്ക് തുടരും.

പ്രതിമാസ സീസൺ ടിക്കറ്റ് നിരക്കും കൂടില്ല. ഇത്രയുമാണ് മാറ്റമില്ലാത്ത വിഭാഗങ്ങൾ. 500 കിലോമീറ്റർ ദൂരമുള്ള നോൺ എസി യാത്രയ്ക്ക് 10 രൂപ അധികമായി നൽകേണ്ടി വരും. ഉദാഹരണത്തിന് തിരുവനന്തപുരം മുതൽ ചെന്നൈ വരെ പോകാൻ 10 രൂപ അധികം കരുതണം. മെയിൽ/എക്‌സ്പ്രസ് ട്രെയിനുകളിൽ നോൺ എസി ക്ലാസിൽ കിലോമീറ്ററിന് 2 പൈസ കൂടും. തിരുവനന്തപുരം മുതൽ ചെന്നൈ വരെയുള്ള യാത്ര നോക്കിയാൽ 20 രൂപ അധികം ചെലവാകും. സാധാരണക്കാരായ യാത്രക്കാരെയും കുറഞ്ഞ വരുമാനക്കാരെയും ഇത് പ്രതികൂലമായി ബാധിക്കില്ല എന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. 2018ന് ശേഷം ഇന്ത്യയിൽ റെയിൽവേ നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും നടത്തിപ്പ് ചെലവ് വർധിച്ചതിനാലാണ് ഇപ്പോൾ ചാർജ് കൂട്ടുന്നതെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...