ന്യൂഡല്‍ഹി : ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ റെയിൽവേ പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനത്തിൽ 71 ശതമാനം വർധനവ് രേഖപ്പെടുത്തി. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള ഏകദേശ വരുമാനം 48,913 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 28,569 കോടി രൂപയാണ് വരുമാനം. 2021 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനത്തിൽ 71 ശതമാനം വർധന രേഖപ്പെടുത്തിയാതായി റെയിൽവേ മന്ത്രാലയത്തിന്‍റെപ്രസ്താവനയിൽ പറയുന്നു.
ഈ സാമ്പത്തിക വർഷം ഇതുവരെയുള്ള റിസർവ്ഡ് പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനം 56 ശതമാനം വർദ്ധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 26,400 കോടി രൂപയായിരുന്നു വരുമാനം. എന്നാൽ ഈ വര്ഷം ഇത് 38,483 കോടി രൂപയായി. ഏപ്രിൽ 1 നും ഡിസംബർ 31 നും ഇടയിൽ റിസർവ് ചെയ്യാത്ത യാത്രക്കാരുടെ വിഭാഗത്തിൽ നിന്നുള്ള വരുമാനം 10,430 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,169 കോടി രൂപയായിരുന്നു. 381 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























