8.5 ലിറ്റര്‍ വിദേശ മദ്യവുമായി കാച്ചിനിക്കാട് സ്വദേശിയെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : 8.5 ലിറ്റര്‍ വിദേശ മദ്യവുമായി കാച്ചിനിക്കാട് സ്വദേശിയെ പോലീസ് പിടികൂടി. മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശിയായ ചോലക്കല്‍ അനീസുര്‍ റഹ്മാന്‍  (38) ആണ് പിടിയിലായത്. തിരൂര്‍ക്കാട്, വലമ്പൂര്‍, രാമപുരം ഭാഗങ്ങളില്‍ അനധികൃത മദ്യവില്‍പ്പന നടക്കുന്നത് സംബന്ധിച്ച് പോലീസിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി പ്രദേശത്ത് അനധികൃത മദ്യവില്‍പ്പന നടക്കാന്‍ സാധ്യതയുണ്ടെന്നും രഹസ്യ വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്ന്  നടത്തിയ പരിശോധനയിലാണ് പ്രതിയെ ഓരോടംപാലത്ത് വെച്ച് മങ്കട എസ് ഐ സി കെ നൗഷാദിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

മദ്യം കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ് ഐമാരായ അലവിക്കുട്ടി, സതീഷ്, എ എസ് ഐമാരായ അബ്ദുല്‍ സലീം, മുരളികൃഷ്ണദാസ്, എസ് സി പി ഒമാരായ മുഹമ്മദ് ഫൈസല്‍, പ്രീതി, പോലീസുകാരായ ബാലകൃഷ്ണന്‍, രജീഷ്, ഫവാസ്, റീന, അജിത, ഹോം ഗാര്‍ഡ് ഉണ്ണിക്കൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു. അതിനിടെ വെള്ളില നിരവില്‍ വെച്ച് 3.5 ലിറ്റര്‍ വിദേശ മദ്യവുമായി ഒരാളെ മങ്കട പോലീസ് പിടികൂടി. മങ്കട കടന്നമണ്ണ കാളപൂട്ടുകണ്ടം സ്വദേശിയായ കുട്ടപ്പുലാന്‍  അബൂബക്കറിനെയാണ് (32) വിദേശമദ്യവുമായി പോകവെ മങ്കട എസ് ഐ. സി കെ നൗഷാദിന്‍റെ  നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...