ട്രെയിനുമായി ബന്ധപ്പെട്ട അപ്ഡേഷനുകൾക്കായി സ്വകാര്യ ആപ്പുകൾ ഉപയോഗിക്കുന്നവര്‍ക്ക് ഇന്ത്യൻ റെയിൽവെയുടെ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ട്രെയിനുമായി ബന്ധപ്പെട്ട അപ്ഡേഷനുകൾക്കായി സ്വകാര്യ ആപ്പുകൾ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവെ. ഈ ആപ്പുകൾ ഉപയോഗിച്ച് യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യുന്നതിനും ഒപ്പം ട്രെയിൻ എവിടെയാണെന്ന് തത്സമയം ട്രാക്ക് ചെയ്യാനും കഴിയും. എന്നാൽ ട്രെയിന്‍ സമയം, റദ്ദാക്കിയ ട്രെയിന്‍, വഴിതിരിച്ചുവിട്ട ട്രെയിന്‍ എന്നിവ വ്യക്തമായി അറിയാൻ ഔദ്യോഗിക ആപ്പ് തന്നെ ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് റെയിൽവെ. യാത്രക്കാർ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (NTES) ആപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്ന് റെയിൽവേ ആവശ്യപ്പെട്ടു. ഈ ആപ്പ് കൃത്യമായ ട്രെയിൻ സമയക്രമവും അനുബന്ധ വിവരങ്ങളും നൽകുന്നു.

റെയിൽവേയുടെ കണക്കനുസരിച്ച്, രാജ്യത്തെ മിക്ക യാത്രക്കാരും റെയിൽ യാത്രി, ഇക്സിഗോ ട്രെയിൻ, വേർ ഈസ് മൈ ട്രെയിൻ തുടങ്ങിയ സ്വകാര്യ ആപ്പുകൾ ഉപയോഗിക്കുന്നുണ്ട്. ഇത് പലപ്പോഴും യാത്രക്കാരുടെ ജിപിഎസ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കാറുള്ളത്. അതുകൊണ്ട് ആപ്പുകളില്‍ ട്രെയിന്‍ സമയം മാറുന്നതും ഗതാഗത തടസം നേരിടുന്നതും കൃത്യമായി അറിയാറില്ല. മഴക്കാലമായതോടെ റെയില്‍പാളത്തില്‍ മരം വീണും വെള്ളം കയറിയും ട്രെയിന്‍ വൈകുകയും വഴിതിരിച്ചുവിടുകയും ചെയ്യാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് റെയിൽവെയുടെ മുന്നറിയിപ്പ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റിപ്പുറം ബസ് അപകടം : അപകടത്തിന് കാരണം അമിത വേഗത ; ഡ്രൈവർക്ക് നോട്ടീസ്...

0
മലപ്പുറം : കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം ബസിന്റെ അമിത വേഗമെന്ന്...

പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം : ഉത്തരവിറങ്ങി

0
ന്യൂഡൽഹി : പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവായി. കഴിഞ്ഞ...

പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

0
കണ്ണൂർ: കണ്ണൂർ പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ (20) ആത്മഹത്യ ചെയ്ത സംഭവത്തില്‍...

യുവാക്കളുമായി സംവാദം : മോഹൻ ഭാഗവതിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ; അഭിജീത്...

0
മുംബൈ : യുവാക്കളുമായി സംവദിക്കാനുള്ള ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിന്റെ തീരുമാനത്തെ...