അമേരിക്കൻ തലസ്ഥാനത്തിന്റെ മേയറാകാൻ ഇന്ത്യക്കാരി റിനി സമ്പത്ത്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്‌ടൺ ഡിസി: ന്യൂയോർക്ക് സിറ്റി മേയറായി ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനി ചരിത്രവിജയം നേടിയതിന് പിന്നാലെ അമേരിക്കൻ ഭരണസിരാകേന്ദ്രത്തിലും ഒരു ഇന്ത്യക്കാരി നിർണായക സ്ഥാനത്തേക്ക് മത്സരിക്കുന്നു. വാഷിംഗ്ടൺ ഡിസിയുടെ മേയർ സ്ഥാനത്തേക്കാണ് തമിഴ്‌നാട്ടിൽ ജനിച്ച 31 വയസുകാരിയായ റിനി സമ്പത്ത് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി ജനവിധി തേടുന്നത്. വാഷിംഗ്ടൺ ഡിസിയുടെ ചരിത്രത്തിൽ മേയർ പ്രൈമറി ബാലറ്റിൽ ഇടംനേടുന്ന ആദ്യ ദക്ഷിണേഷ്യൻ സ്ഥാനാർഥി എന്ന നേട്ടവും ഇവർ സ്വന്തമാക്കി കഴിഞ്ഞു.

തമിഴ്‌നാട്ടിലെ തേനിയിലാണ് റിനി സമ്പത്തിന്റെ ജനനം. തന്റെ ഏഴാമത്തെ വയസിൽ മാതാപിതാക്കൾക്കൊപ്പം അവർ അമേരിക്കയിലേക്ക് കുടിയേറി. കഴിഞ്ഞ പത്ത് വർഷത്തിലധികമായി വാഷിംഗ്ടൺ ഡിസിയിലാണ് റിനിയുടെ താമസം. യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇവർ 2015ൽ ക്യാമ്പസിലെ വിദ്യാർഥി യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഡിലോയിറ്റ്, ആക്സെഞ്ചർ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ചെയ്ത ഇവർ, നിലവിൽ ഒരു ഗവൺമെന്റ് കോൺട്രാക്റ്ററും സൈബർ സുരക്ഷാ വിദഗ്ദ്ധയുമായി സേവനമനുഷ്ഠിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടെഹ്റാൻ–വാഷിംഗ്ടൺ ബന്ധത്തിൽ പുതിയ വഴിത്തിരിവ്

0
ഇറാൻ : പശ്ചിമേഷ്യയിൽ സംഘർഷവും വെടിനിർത്തൽ ശ്രമങ്ങളും തുടരുന്നതിനിടെ, വാണിജ്യ...

വയനാട് കള്ളാടി ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി

0
കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ...

പാർട്ടിക്ക് പോറലേല്പിക്കുന്ന അഭിപ്രായപ്രകടനം നേതാക്കൾ ഒഴിവാക്കണം : എംഎ ബേബി

0
ദില്ലി: ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടു പോകണമെന്ന സന്ദേശം ഫുട്ബോൾ എല്ലാവർക്കും...

വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്ന് എം സ്വരാജ്

0
കോഴിക്കോട്: വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്ന് സിപിഎം നേതാവ് എം സ്വരാജ്. ഓരോ...