ഇന്ത്യന്‍ രൂപ വീണ്ടും റെക്കോഡ് തകര്‍ച്ചക്കരികെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപ വീണ്ടും റെക്കോഡ് തകര്‍ച്ചക്കരികെ. മിഡില്‍ ഈസ്റ്റ് യുദ്ധവും തുടര്‍ന്ന് എണ്ണവിപണിയിലുണ്ടായ വ്യതിയാനങ്ങളുമാണ് രൂപയുടെ വിലയിടിക്കുന്നത്. ഇതിനൊപ്പം വിദേശനിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് വലിയ രീതിയില്‍ പണം പുറത്തേക്ക് കൊണ്ടുപോകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചക്ക് കാരണമാവുന്നു. നേരത്തെ മെയ് 20ാം തീയതിയാണ് രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്. അന്ന് 96.83 എന്ന നിലയിലേക്കാണ് രൂപകൂപ്പുകുത്തിയത്. വെള്ളിയാഴ്ച 96.30 എന്നനിരക്കിലാണ് രൂപ വ്യാപാരം നടത്തുന്നത്.

മിഡില്‍ ഈസ്റ്റില്‍ വെടിനിര്‍ത്തല്‍ അവസാനിച്ചുവെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് രൂപയുടെ മൂല്യം ഇടിയാന്‍ തുടങ്ങിയത്. പ്രഖ്യാപനത്തിന് പിന്നാലെ എണ്ണവില 85 ഡോളറിലേക്ക് കുതിച്ചിരുന്നു. ഇത് രൂപയുടെ മൂല്യമിടിയാനുള്ള കാരണമായി.ഇതിനൊപ്പം വലിയ രീതിയില്‍ ഡോളര്‍ പുറത്തേക്ക് ഒഴുകുന്നതും. ഡോളറിന് ആവശ്യകത വര്‍ധിച്ചതും രൂപയുടെ മൂല്യമിടിക്കുന്നു. എന്നാല്‍ വിദേശനിക്ഷേപം തിരിച്ചെത്തിയാല്‍ രൂപയുടെ മൂല്യം ഈ സാമ്പത്തികപാദത്തില്‍ തന്നെ തിരിച്ചു കയറും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണം ഊർജിതമാക്കും ; പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് നിയോഗിച്ചേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സി നായകനായുള്ള അർജന്‍റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടന്ന...

സുരക്ഷിത അകലം പാലിക്കാത്ത ഡ്രൈവർമാർക്ക് സൗദിയിൽ 300 റിയാൽ വരെ പിഴ ; മുന്നറിയിപ്പുമായി...

0
റിയാദ് : മുന്നിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാത്തത് സൗദി...

ഗൾഫ്​ രാഷ്ട്രങ്ങളെ ലക്ഷ്യമിട്ട്​ ഇറാൻ ആ​ക്രമണം ; പ്രതിരോധിച്ചതായി കുവൈത്തും ബഹ്​റൈനും

0
മനാമ: പശ്​ചിമേഷ്യയെ വീണ്ടും സംഘർഷ കലുഷിതമാക്കി വീണ്ടും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും. ഇറാൻ...

കാന്തപുരത്തിനെതിരെ സിപിഎം ; എതിർക്കാതെ ഒപ്പം നിർത്താൻ ലീ​ഗ്

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ...