തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ ജർമ്മനിയിൽ ഇന്ത്യൻ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തെലങ്കാന: ജർമ്മനിയിലെ ബർലിനിൽ ഉണ്ടായ കനത്ത തീപിടിത്തത്തിൽ തെലങ്കാന സ്വദേശിയായ വിദ്യാർത്ഥി ഹൃതിക് റെഡ്ഡി (25) മരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അപകടം. കെട്ടിടത്തിൽ അതിവേഗം പടർന്ന തീയിൽ നിന്നും പുകയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. താമസസ്ഥലത്ത് തീ പടർന്നപ്പോൾ രക്ഷപ്പെടാനായി ഹൃതിക് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഇതിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹൃതിക്കിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. പുതുവർഷ ദിനത്തിലുണ്ടായ ഹൃതിക്കിന്റെ വിയോ​ഗത്തിൽ കൂട്ടുകാരും കുടുംബവും ഞെട്ടിയിരിക്കുകയാണ്.

തെലങ്കാനയിലെ ജനഗാവ് ജില്ലയിലുള്ള മൽകാപൂർ ഗ്രാമവാസിയാണ് ഹൃതിക് റെഡ്ഡി. 2022-ൽ വാഗ്‌ദേവി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ഹൃതിക്, 2023 ജൂണിലാണ് ജർമ്മനിയിലെ യൂണിവേഴ്സിറ്റി ഓഫ് യൂറോപ്പിൽ എം.എസ് (MS) പഠനത്തിനായി പോയത്. ജനുവരിയിൽ മകരസംക്രാന്തി ആഘോഷങ്ങൾക്കായി നാട്ടിലെത്താൻ ഇരിക്കെയാണ് ദാരുണമായ മരണം സംഭവിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...