ഹൂതി വിമതര്‍ തട്ടിക്കൊണ്ടു പോയ മലയാളിയുടെ ഭാര്യയും യുദ്ധഭൂമിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യമനില്‍ ഹൂദി വിമതര്‍ തട്ടിയെടുത്ത യു.എ.ഇ ചരക്കു കപ്പലിലെ മലയാളി ജീവനക്കാരന്‍ ചേപ്പാട് സ്വദേശി അഖില്‍ രഘുവിന്റെ ഭാര്യ ജിതിനയും യുക്രെയിനില്‍ കുടുങ്ങിയ മലയാളി സംഘത്തിലുണ്ട്. കീവ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് . ”ബോംബ് ഷെല്‍ട്ടറില്‍ മണിക്കൂറുകളായി കഴിയുകയാണ്. ജീവന്‍ പണയം വെച്ചാണ് ഇടയ്ക്ക് ഫ്‌ലാറ്റിലെത്തി ഫോണ്‍ ചാര്‍ജ് ചെയ്തത്. ഭക്ഷണവും വെള്ളവും തീര്‍ന്നു. ഇന്ത്യന്‍ എംബസി സൈറ്റ് വഴിയാണ് വിവരങ്ങള്‍ കൈമാറുന്നതെന്ന് ജിതി. കഴിഞ്ഞ ജനുവരിയിലാണ് ജിതിനയുടെ ഭര്‍ത്താവ് അഖില്‍ ഉള്‍പ്പെടുന്ന നാലംഗ സംഘം ഹൂദി വിമതരുടെ പിടിയിലായത്.

ബി.എന്‍ ഖറാസി യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ആലപ്പുഴ തോണ്ടന്‍കുളങ്ങര സ്വദേശി സ്വാതിയടക്കം 300ലധികം വിദ്യാര്‍ത്ഥികളുടെ സംഘം ഹോസ്റ്റലിലെ ഭൂര്‍ഗര്‍ഭ ഫ്‌ലാറ്റിലാണിപ്പോള്‍. ഹോസ്റ്റലായതിനാല്‍ രണ്ട് ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും ഇവര്‍ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ മെട്രോയില്‍ അഭയം തേടിയ കുട്ടികളുടെ സ്ഥിതി വളരെ മോശമാണ് ഭക്ഷണം തീര്‍ന്നതോടെ പലരും ക്ഷീണിതരാണ്. നെറ്റ്വര്‍ക്ക് തകരാറുണ്ടായാല്‍ മകളുമായി എങ്ങനെ ആശയവിനിമയം നടത്തുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. ഇന്ത്യന്‍ എംബസി അധികൃതര്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും നിരന്തരം ബന്ധപ്പെടുന്നുണ്ട്. രക്ഷപ്പെടാന്‍

സഫ്‌റോഷ്യ യൂണിവേഴ്‌സിറ്റിയില്‍ മാര്‍ച്ച് 9ന് ക്ലാസുകള്‍ ഓഫ് ലൈനായി പുനരാരംഭിക്കുമെന്നാണ് അറിയിപ്പെന്ന് മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി ആലപ്പുഴ പുന്നമട സ്വദേശി ഗോകുല്‍ ഗിരീഷ് പറഞ്ഞു. യൂണിവേഴ്‌സിറ്റിയുടെ അനുമതിയോടെ മാത്രമേ യാത്രാ ടിക്കറ്റ് ലഭ്യമാകൂ. യുദ്ധം കൊടുമ്പിരിക്കൊണ്ടതോടെ ബസില്‍ മറ്റൊരു രാജ്യത്തേക്ക് പോകാനുള്ള ആലോചനയിലാണ് കുട്ടികളെന്ന് ഗോകുലിന്റെ പിതാവ് ഗിരീഷ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...