ഇന്ത്യൻ യുവതിയെ അമേരിക്കയിൽ കാണാതായി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യൻ യുവതിയെ അമേരിക്കയിൽ കാണാതായി. വിവാഹത്തിനായി അമേരിക്കയിൽ എത്തിയ യുവതിയെയാണ് ഈ മാസം 26ന് കാണാതായത്. സിമ്രാൻ (24) എന്ന യുവതിയെ കണ്ടെത്താൻ അമേരിക്കൻ പോലീസ് ശ്രമങ്ങൾ ആരംഭിച്ചു. യുഎസിലേക്ക് കടക്കാൻ വിവാഹം മറയാക്കിയതാണോ എന്ന് സംശയിക്കുന്നതായും പോലീസ്. ജൂൺ 20നാണ് യുവതി യുഎസിൽ എത്തിയത്. കാംഡൻ കൗണ്ടിയിലെ ലിൻഡൻ‌വോൾഡിൽ വെച്ചാണ് 24 കാരിയെ കാണാതായത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.

ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് അസ്വഭാവികമായി ഒന്നും കണ്ടെത്താൻ‌ കഴിഞ്ഞിട്ടില്ല. യുവതിയെ സംബന്ധിച്ച് പരിമിതമായ വിവരങ്ങൾ മാത്രമാണ് പോലീസിന്റെ കൈവശമുള്ളത്. യുവതിക്ക് യുഎസിൽ മറ്റു പരിചയക്കാരില്ലെന്ന് പോലീസ് പറയുന്നു. യുവതിയുടെ ഇന്ത്യയിലെ ബന്ധുക്കളെ കുറിച്ച് വിവരം ഇല്ലെന്നും പോലീസ് അറിയിച്ചു. പെൺകുട്ടി എവിടെപ്പോയി എന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. യുവതിയ്ക്ക് പരിമിതമായി മാത്രമേ ഇം​ഗ്ലീഷ് സംസാരിക്കാൻ അറിയുകയുള്ളൂവെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വിദ്യാ‍ർഥികൾ താമസിച്ചിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി പോലീസിന്റെ പിടിയിലായി

0
ഡൽഹി: ഡൽഹിയിൽ വിദ്യാ‍ർഥികൾ താമസിച്ചിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി...

ബിജെപി ഭരിക്കുന്ന പാറളം പഞ്ചായത്തില്‍ അവിശ്വാസ നീക്കവുമായി കോണ്‍ഗ്രസും ഇടതുപക്ഷവും

0
തൃശൂര്‍: ബിജെപി ഭരിക്കുന്ന തൃശൂര്‍ ജില്ലയിലെ പാറളം പഞ്ചായത്തില്‍ അവിശ്വാസ...

ഹിന്ദിയെ ദേശീയ ഭാഷയെന്ന് വിശേഷിപ്പിച്ചു ; വിവാദത്തിനു പിന്നാലെ പരസ്യമായി മാപ്പുപറഞ്ഞ് ശിവ രാജ്കുമാർ

0
ബെംഗളൂരു : ഹിന്ദിയെ 'ദേശീയ ഭാഷ' എന്ന് വിശേഷിപ്പിച്ചതിൽ പരസ്യമായി മാപ്പ്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം

0
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക്...