യുഎഇയില്‍ ഫോണ്‍ പേയിലൂടെ സന്ദര്‍ശകര്‍ക്കും പ്രവാസികള്‍ക്കും ഇടപാട് നടത്താം ; മൂല്യം ഇന്ത്യന്‍ രൂപയില്‍

For full experience, Download our mobile application:
Get it on Google Play

ദുബായ് : യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്കും യുഎഇയിലെ പ്രവാസി ഇന്ത്യക്കാര്‍ക്കും ഇനി മുതല്‍ ഫോണ്‍ പേയിലൂടെ ഇടപാടുകള്‍ നടത്താം. ഫോണ്‍പേ ആപ്ലിക്കേഷനിലൂടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകള്‍ പ്രാബല്യത്തില്‍ വന്നതായി പ്രമുഖ ഇന്ത്യന്‍ ഫിന്‍ടെക് ആപ്ലിക്കേഷനായ ഫോണ്‍പേ പ്രഖ്യാപിച്ചു. യുപിഐ ഇടപാടുകള്‍ സുഗമമാക്കുന്നുവെന്നതിന് പുറമേ ഇടപാടുകള്‍ ഇന്ത്യന്‍ കറന്‍സിയിലായിരിക്കും നടക്കുകയെന്ന പ്രത്യേകതയുമുണ്ട്. കറന്‍സി വിനിമയ നിരക്ക് കാണിക്കുമ്പോള്‍ അക്കൗണ്ട് ഡെബിറ്റ് ഇന്ത്യന്‍ രൂപയില്‍ സംഭവിക്കുമെന്നും ഫോണ്‍പേ പ്രസ്താവനയില്‍ പറഞ്ഞു. റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലെയും മറ്റ് വ്യാപാര സ്ഥാപനങ്ങളിലെയും റെസ്റ്റോറന്റുകളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെയുമൊക്കെ ക്യൂആര്‍ കോഡുകള്‍ ഫോണ്‍പേ ആപ്പ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് പണം നല്‍കാന്‍ സാധിക്കും.

യുഎഇയിലെ പ്രധാന ബാങ്കുകളിലൊന്നായ മശ്രിഖിന്റെ നിയോപേ ടെര്‍മിനലുകളിലൂടെയാണ് യുപിഐ ഇടപാടുകള്‍ സാധ്യമാവുന്നത്. രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളില്‍ നിയോപേ സംവിധാനം ലഭ്യമാണ്. മശ്രിഖ് ബാങ്കും ഇന്ത്യയിലെ യുപിഐ ഇടപാടുകള്‍ നിയന്ത്രിക്കുന്ന നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡും (എന്‍ഐപിഎല്‍) തമ്മില്‍ 2021ല്‍ തന്നെ ഇതു സംബന്ധിച്ച് കരാറിന് രൂപം നല്‍കിയിരുന്നു. ഇതു പ്രകാരം മശ്രിഖ് ബാങ്കിന്റെ പേയ്മെന്റ് ടെര്‍മിനലുകള്‍ യുപിഐ ഇടപാടുകള്‍ക്ക് ഉപയോഗിക്കാം. പേയ്മെന്റ് പ്രകിയ ലളിതമാണ്. സുതാര്യത ഉറപ്പാക്കുന്നതിനായി കറന്‍സി വിനിമയ നിരക്ക് കൂടി ഇടപാട് നടത്തുമ്പോള്‍ ഉപയോക്താവിന് കാണാനാവും. പ്രവാസികള്‍ക്ക് യുഎഇ മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് ഫോണ്‍പേ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാം. നിലവിലുള്ള നോണ്‍ റെസിഡന്റ് എക്സ്റ്റേണല്‍ (എന്‍ആര്‍ഇ), നോണ്‍ റെസിഡന്റ് ഓര്‍ഡിനറി (എന്‍ആര്‍ഒ) അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യാം. തുടര്‍ന്ന് സാധാരണ പോലെ ഉപയോഗിക്കുകയും ചെയ്യാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...