കംബോഡിയ-തായ്‍ലൻഡ് അതിർത്തിയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

For full experience, Download our mobile application:
Get it on Google Play

നോംപെൻ : കംബോഡിയ-തായ്‍ലൻഡ് അതിർത്തിയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി കംബോഡിയയിലെ ഇന്ത്യൻ എംബസി. അതിർത്തി മേഖലയിലേക്ക് പോകരുത്. അത്യാവശ്യ സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ ഫോൺ നമ്പറും നൽകി. +855 92881676 എന്ന നമ്പറിൽ ബന്ധപ്പെടാം. തായ്‍ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തി തർക്കം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ പതിനായിരക്കണക്കിന് പേർ പലായനം ചെയ്തു. മരണ സംഖ്യ 32 ആയി ഉയർന്നു. സംഘർഷം നീണ്ടുപോകുമെന്ന ആശങ്കക്കിടെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ന്യൂയോർക്കിൽ  യോഗം ചേർന്നു.

ഇരു രാജ്യങ്ങളും ഉൾപ്പെടുന്ന 10 രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ആസിയാനിലുള്ള മലേഷ്യ, ശത്രുത അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും മധ്യസ്ഥത വഹിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു. നൂറ്റാണ്ടിലേറെ ആയി നിലനിൽക്കുന്ന കംബോഡിയ-തായ്‍ലൻഡ് അതിർത്തി തർക്കം ആണ് മൂന്ന് ദിവസം മുൻപ് പൊടുന്നനെ സംഘർഷത്തിലേക്ക് എത്തിയത്. കംബോഡിയൻ സൈനികർ പൊടുന്നനെ തായ് ഗ്രാമങ്ങളിലേക്ക് റോക്കറ്റ് ആക്രമണവും വെടിവെപ്പും നടത്തുക ആയിരുന്നു. തുടർന്ന് ഇരു സൈന്യങ്ങളും നേരിട്ട് ഏറ്റുമുട്ടി. പിന്നാലെ തായ്‌ലൻഡ് എഫ്-16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് കംബോഡിയൻ സൈനിക താവളങ്ങളിൽ വ്യോമാക്രമണം നടത്തി. അതിർത്തിയോട് ചേർന്ന് കഴിയുന്നവരെ പേരെ തായ്‌ലൻഡ് ഒഴിപ്പിച്ചു. ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം വെട്ടിക്കുറച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...