ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം ; തായ്‌ലാന്റിലും വിയറ്റ്നാമിലും വില റെക്കോർഡിട്ടു

For full experience, Download our mobile application:
Get it on Google Play

ദില്ലി: വിയറ്റ്നാമിൽ നിന്നും തായ്‌ലൻഡിൽ നിന്നും കയറ്റുമതി ചെയ്യുന്ന അരിയുടെ വില പത്ത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. അരി കയറ്റുമതി നിർത്തുന്നുവെന്ന ഇന്ത്യയുടെ തീരുമാനം വന്നതിനു ശേഷമാണ് അരിയുടെ വില ആഗോള വിപണിയിൽ കുത്തനെ ഉയരുന്നത്. ലോക അരി കയറ്റുമതിയുടെ 40 ശതമാനം വഹിക്കുന്ന ഇന്ത്യ ആഭ്യന്തര വില കുതിച്ചുയരുന്നത് തടയാനാണ് കയറ്റുമതി നിരോധിച്ചത്.

ഇന്ത്യയില്‍ അരി ഉത്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങളില്‍ ഇത്തവണ മഴ വിളകളെ കാര്യമായി ബാധിച്ചിരുന്നു. ഇതോടെ ഉത്പാദനം കുറയ്ക്കുകയും ചെയ്തു. ഈ സാഹചര്യം ആഭ്യന്തര വിപണിയില്‍ അരിയുടെ വിലക്കയറ്റം സൃഷ്ടിക്കുമെന്ന അനുമാനത്തിലാണ് കേന്ദ്രം അരിയുടെ കയറ്റുമതി നിരോധിക്കുന്ന തീരുമാനം എടുത്തത്. ആഭ്യന്തര വിപണിയില്‍ അരിയുടെ മതിയായ ലഭ്യത ഉറപ്പ് വരുത്തുകയാണ് നിരോധനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതിയാണ് പൂര്‍ണമായും നിരോധിച്ചിരിക്കുന്നത്.

വിയറ്റ്നാമിലെ അരിയുടെ വില ഒരു മെട്രിക് ടണ്ണിന് 550-575 ഡോളർ വരെയായി ഉയർന്നു. 2011 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇത്. ഒരാഴ്ച മുമ്പ് വിയറ്റ്നാമിൽ 515-525 എന്ന നിരക്കിലായിരുന്നു വില. കയറ്റുമതി നിരോധനം വന്നതോടെ ആഭ്യന്തര വിപണിയിൽ അരിവില കുറയുമെങ്കിലും ആഗോള വിപണിയിൽ ഇനിയും അരി വില ഉയർന്നേക്കും. മാത്രമല്ല വരും ദിവസങ്ങളിൽ അരി വില ഉയരുമെന്ന കണക്കുകൂട്ടലിൽ ഇപ്പോൾ പലരും അരി വിപണനം ചെയ്യാൻ മടിക്കും. ഇങ്ങനെ പൂഴ്ത്തിവെച്ച അരി വില വർധിക്കുമ്പോൾ വിൽക്കാമെന്ന ധാരണ വരും. ഇത് വീണ്ടും അരിയുടെ വില ഉയർത്തും.

ഒരു മാസത്തിനുള്ളിൽ റീട്ടെയിൽ അരി വില മൂന്ന് ശതമാനം ഉയർന്നെങ്കിലും കനത്ത മൺസൂൺ മഴ വിളകൾക്ക് കാര്യമായ നാശമുണ്ടാക്കിയതിനെ തുടർന്നാണ് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്. ഇത് വലിയ തിരിച്ചടി ഉണ്ടാക്കിയിരിക്കുന്നത് അരി ഉപഭോഗം കൂടുതലുള്ള രാജ്യങ്ങളിലാണ്. ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശ് ആഭ്യന്തര വില കുറയ്ക്കാൻ പാടുപെടുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിജയ് – സംഗീത വിവാഹ മോചന ഹർജി ഇന്ന് കോടതി പരിഗണിക്കും

0
ചെങ്കൽപ്പെട്ട് : നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ വിവാഹ മോചന ഹർജി...

സംസ്ഥാനത്ത് സ്വർണ വിലയില്‍ വ‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...

സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന് മറുപടിയുമായി മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന്...

പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിലാളിയായ മധ്യവയസ്‌കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പത്തനംതിട്ട : മധ്യവയസ്‌ക്കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട...