കട്ടപ്പനയിലെ കാണിക്ക വഞ്ചി മോഷണ കേസിൽ രണ്ടാം പ്രതി പിടിയിൽ 

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: കട്ടപ്പനയിലെ ക്ഷേത്രം മോഷണ കേസിലെ രണ്ടാം പ്രതി പിടിയില്‍. മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശി സുബിന്‍ വിശ്വംഭരന്‍ ആണ് പിടിയിലായത്. ഒന്നാം പ്രതി വരച്ചു നല്‍കിയ രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സുബിന്‍ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കട്ടപ്പന നരിയംപാറ പുതിയകാവ് ദേവി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി മോഷ്ടാക്കള്‍ ഇളക്കിയെടുത്തത്. തുടര്‍ന്ന് സമീപത്തെ വീടിന്റെ മുറ്റത്ത് വച്ച് ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ക്കുന്നതിനിടയില്‍ മോഷ്ടാക്കളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. എന്നാല്‍ സുബിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

അന്ന് രാത്രിയില്‍ തന്നെ നടന്ന് കട്ടപ്പന ടൗണിലെത്തിയ പ്രതി സുബിന്‍ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ ഒളിച്ചിരുന്നു. തുടര്‍ന്ന് ജോലി അന്വേഷിച്ച് ബസ് സ്റ്റാന്‍ഡിലൂടെ നടക്കുന്നതിനിടയില്‍ പോലീസ് പിടികൂടുകയായിരുന്നു. കവര്‍ച്ച നടത്താന്‍ ഇയാളുടെ ഒപ്പമുണ്ടായിരുന്ന കോഴഞ്ചേരി സ്വദേശി അജയകുമാറിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇയാള്‍ കൂട്ടു പ്രതിയുടെ രേഖാ ചിത്രം വരച്ചു നല്‍കുകയായിരുന്നു. രൂപരേഖയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സുബിന്‍ പിടിയിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...