2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ അപേക്ഷക്ക് അംഗീകാരം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: 2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ അപേക്ഷക്ക് അംഗീകാരം. ഇന്ന് നടന്ന ഒളിമ്പിക് അസോസിയേഷൻ ജനറൽ ബോഡി മീറ്റിംഗിൽ ആണ് അംഗീകാരം നൽകിയത്. അഹമ്മദാബാദാണ് പ്രധാനവേദിയാവുക.ഇതു സംബന്ധിച്ച് അന്തിമ ബിഡ് രേഖകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്. നവംബർ അവസാന ആഴ്ച ഗ്ലാസ്‌ഗോയിൽ നടക്കുന്ന കോമൺ‌വെൽത്ത് സ്‌പോർട്‌സ് ജനറൽ അസംബ്ലി ആതിഥേയ രാജ്യത്തെ തീരുമാനിക്കും. കാനഡ മത്സരത്തിൽ നിന്ന് പിന്മാറിയതോടെ 2030ലെ കോമൺ‌വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് പങ്കെടുക്കാനുള്ള സാധ്യത വർധിച്ചു.

കോമൺ‌വെൽത്ത് സ്‌പോർട്‌സിന്റെ ഗെയിംസ് ഡയറക്ടർ ഡാരൻ ഹാളിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അടുത്തിടെ അഹമ്മദാബാദ് സന്ദർശിച്ച് വേദികൾ പരിശോധിക്കുകയും ഗുജറാത്ത് സർക്കാർ ഉദ്യോഗസ്ഥരെ സന്ദർശിക്കുകയും ചെയ്തു. കോമൺ‌വെൽത്ത് സ്‌പോർട്‌സിന്റെ ഒരു വലിയ പ്രതിനിധി സംഘം ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. 2010ൽ ഡൽഹിയിൽ നടന്ന മൾട്ടി-സ്‌പോർട്‌സ് ഇവന്റിന് ഇന്ത്യ മുമ്പ് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഉദ്ദേശ്യപത്രം ഇന്ത്യ ഇതിനകം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...