2036-ലെ ഒളിമ്പിക്സിന് ആതിഥ്യം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമം പുതിയതലത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: 2036-ലെ ഒളിമ്പിക്സിന് ആതിഥ്യം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമം പുതിയതലത്തിലേക്ക് കടക്കുന്നു. ഒളിമ്പിക്സ് ആതിഥേയത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐഒസി)യുമായി ചര്‍ച്ചചെയ്യാന്‍ ഇന്ത്യ വിദഗ്ധസംഘത്തെ നിയമിച്ചു. ഉന്നതതലസംഘം ജൂണ്‍ അവസാനം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനമായ സ്വിറ്റ്സര്‍ലന്‍ഡിലെ ലൂസെയ്നിലേക്കുപോകും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേന്‍ (ഐഒഎ) അധ്യക്ഷയും മലയാളിയുമായ പി.ടി. ഉഷയാണ് സംഘത്തിന്റെ നേതാവ്. അസോസിയേഷന്‍ സിഇഒ രഘുറാം അയ്യര്‍, കേന്ദ്ര കായിക സെക്രട്ടറി ഹരി രഞ്ജന്‍ റാവു, ഗുജറാത്ത് കായികമന്ത്രി ഹര്‍ഷ് സംഘ്വി, അഹമ്മദാബാദ് മുനിസിപ്പല്‍ കമ്മിഷണര്‍ ബഞ്ച നിധി പാണി തുടങ്ങിയവര്‍ സംഘത്തിലുണ്ട്.

ഐഒസിയുടെ ഫ്യൂച്ചര്‍ ഒളിമ്പിക് കമ്മിഷനുമായാണ് (എഫ്എച്ച്സി) ഇന്ത്യന്‍ സംഘം ചര്‍ച്ചനടത്തുക. നേരത്തേ കരുതിയപോലെ, വേദി അനുവദിച്ചുകിട്ടുകയാണെങ്കില്‍ അഹമ്മദാബാദ് ആയിരിക്കും പ്രധാനകേന്ദ്രമെന്നതിന്റെ സൂചനകൂടിയാണ് ഈ സംഘം. ഇന്ത്യയെക്കൂടാതെ ഇന്‍ഡൊനീഷ്യ, ഖത്തര്‍, സൗദി അറേബ്യ, ജര്‍മനി, ദക്ഷിണകൊറിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങളും ആതിഥേയത്വത്തിന് ശ്രമിക്കുന്നുണ്ട്.ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും എഫ്എച്ച്സിയുമായി നേരത്തേതന്നെ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും നേരിട്ടുള്ള യോഗം ആദ്യമാണ്. ഐഒസിയുടെ പുതിയ പ്രസിഡന്റായി സിംബാബ്വേക്കാരിയായ ക്രിസ്റ്റി കോവെന്‍ട്രി മാര്‍ച്ചില്‍ ചുമതലയേറ്റിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...

ആലപ്പുഴ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ് ടാപ്പുകൾ മോഷണം പോയി

0
ആലപ്പുഴ: നഗരത്തിലെ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ്...

മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ ; നടപടിയുമായി എംവിഡി

0
ആലപ്പുഴ: മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ. കായംകുളം-തിരുവല്ല...

പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ പരിശോധന നടത്തി

0
പത്തനംതിട്ട : പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍...