കുപ്പത്തെ ദേശീയ പാതയിലെ പ്രശ്നങ്ങൾ സമ്മതിച്ച് ദേശീയപാത അതോറിറ്റി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂർ കുപ്പത്തെ ദേശീയ പാതയിലെ പ്രശ്നങ്ങൾ സമ്മതിച്ച് ദേശീയപാത അതോറിറ്റി. ഡിപിആറിൽ അപാകതകൾ ഉണ്ടെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും അധികൃതർ പറഞ്ഞു. വെള്ളം വഴിതിരിച്ച് കുപ്പം പുഴയിലേക്ക് വിടാനുള്ള സാധ്യത പരിശോധിക്കുന്നുണ്ടെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ദേശീയപാത നിർമാണത്തിൽ അശാസ്ത്രീയത ആരോപിച്ച് മണിക്കൂറുകൾ നീണ്ട പ്രതിഷേധമായിരുന്നു നാട്ടുകാരുടെ ഭാ​ഗത്തുനിന്ന് കുപ്പത്ത് അരങ്ങേറിയത്. കനത്ത മഴയിൽ വീടുകളിലേക്ക് വെള്ളവും ചെളിയും ഒഴുകിയെത്തിയതിലായിരുന്നു പ്രതിഷേധം.

വെള്ളമൊഴുക്ക് തടയാൻ ഡ്രയിനേജ് നിർമിക്കണമെന്നും നാശനഷ്ടം സംഭവിച്ച വീടുകൾക്ക് നഷ്ട പരിഹാരം നൽകണമെന്നും അടക്കമുള്ള ആവശ്യങ്ങൾ ദേശീയപാത അതോറിറ്റി അധികൃതർ അംഗീകരിച്ചതിനെ തുടർന്നായിരുന്നു നാട്ടുകാർ സമരം അവസാനിപ്പിച്ചത്. എൻഎച്ച്ഐയുടെ വിദഗ്ധസംഘം സ്ഥലത്തെത്തുമെന്ന ആർഡിഒയുടെ ഉറപ്പിൽ നാട്ടുകാർ റോഡ് ഉപരോധം അവസാനിപ്പിച്ചു. പ്രതിഷേധത്തിനിടയിലും രണ്ടുതവണ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായി. ഒടുവിൽ ആർടിഒയും എൻഎച്ച്ഐ അധികൃതരുമായി നടത്തിയ ചർച്ചയിൽ നാട്ടുകാർ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചു. ഈ മാസം 27 നകം തീരുമാനങ്ങൾ നടപ്പിലാക്കുമെന്നാണ് എൻഎച്ച്ഐ അധികൃതരുടെ ഉറപ്പ്. ഇതോടെയാണ് സമരം പിൻവലിക്കാൻ നാട്ടുകാർ തീരുമാനിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...