കർണാടകത്തിൽ നേതൃമാറ്റത്തിന് ധാരണയായെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: കർണാടകയിൽ നേതൃമാറ്റത്തിന് പച്ചക്കൊടി കാണിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന നിലപാട് ഇന്ന് നടന്ന ചർച്ചയിൽ കോൺഗ്രസ് ഹൈക്കമാൻഡ് അറിയിച്ചു. ഇതിനുള്ള സമയം തീരുമാനിക്കാനുള്ള സാവകാശം സിദ്ധരാമയ്യയ്ക്ക് ഹൈക്കമാൻഡ് നൽകി. മറ്റന്നാൾ തന്നെ സിദ്ധരാമയ്യ രാജി വെച്ചേക്കും എന്ന സൂചനയാണ് പുറത്തേക്ക് വരുന്നത്. പകരം ഡി കെ ശിവകുമാർ മുഖ്യമന്ത്രി ആകാനാണ് സാധ്യത. മല്ലികാർജ്ജുൻ ഖർഗയോ മറ്റൊരു ദലിത് നേതാവോ ഈ സ്ഥാനത്തേക്ക് എത്തും എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും തൽക്കാലം എഐസിസി ഇത് സ്ഥിരീകരിക്കുന്നില്ല.

മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന സിദ്ധരാമയ്യയ്ക്ക് രാജ്യസഭ സീറ്റ് നല്കിയേക്കും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ എന്നിവരാണ് സിദ്ധരാമയ്യയുമായും ഡി.കെ ശിവകുമാറുമായും ചർച്ച നടത്തിയത്. രാജ്യസഭ സീറ്റുകളെക്കുറിച്ച് മാത്രമായിരുന്നു ചർച്ചയെന്നും മറ്റ് അഭ്യുഹങ്ങൾ തള്ളിക്കളയുന്നു എന്നുമാണ് ചർച്ചകൾക്ക് ശേഷം കെസി വേണുഗോപാൽ മാധ്യമങ്ങളെ അറിയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....