തൃണമൂല്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: ഭരണത്തില്‍നിന്ന് പുറത്തായതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കിലാണെന്ന് അവകാശപ്പെട്ട് ബിജെപി എംപി സൗമിത്ര ഖാന്‍. തൃണമൂല്‍ കോണ്‍ഗ്രസിലെ 50 എംഎല്‍എമാരും 20 എംപിമാരും ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. തൃണമൂല്‍ നേതൃത്വത്തിനോട് അതൃപ്തിയുള്ള വലിയൊരു വിഭാഗം നേതാക്കള്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് സൗമിത്ര ഖാന്‍ പറഞ്ഞു. ബിജെപി നേതൃത്വം പച്ചക്കൊടി കാട്ടിയാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയെ ‘പാപി’ എന്ന് വിശേഷിപ്പിച്ച ഖാന്‍, അദ്ദേഹം ഉടന്‍ ജയിലില്‍ പോകേണ്ടി വരുമെന്നും പറഞ്ഞു. 2021-ല്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തവര്‍ ഇപ്പോള്‍ അതിന്റെ ഫലം അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അഭിഷേകിന്റെ വസതിക്ക് മുന്നില്‍ വരെ ബുള്‍ഡോസറെത്തിയെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ വിവിധ നഗരസഭകളില്‍ നിന്നായി ഏകദേശം 100 തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഇതിനകം രാജിവെച്ചിട്ടുണ്ട്. ഭട്ട്പാര നഗരസഭയില്‍ 35-ല്‍ 30 കൗണ്‍സിലര്‍മാരും രാജിവെച്ചതോടെ ഭരണം പ്രതിസന്ധിയിലായി.

ഹാലിസഹര്‍, കാഞ്ചന്‍പാറ നഗരസഭകളിലും സമാനമായ രീതിയില്‍ കൗണ്‍സിലര്‍മാര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടു. അഴിമതി ആരോപണങ്ങളില്‍ കുടുങ്ങി മുന്‍ മന്ത്രി സുജിത് ബോസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റിലായതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പല നഗരസഭകളിലും ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് രാജിവെച്ച നേതാക്കള്‍ ആരോപിക്കുന്നു. തൃണമൂല്‍ എംപി കാകൊളി ഘോഷ് ദസ്തിദാര്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വൈ-കാറ്റഗറി സുരക്ഷ അനുവദിച്ചതും ശ്രദ്ധേയമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

0
ആലപ്പുഴ: കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം....

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയാണെന്ന് കെ.സുരേന്ദ്രൻ

0
കോഴിക്കോട്: സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം...

ശരീരവീക്കത്തിനും കരൾ സംരക്ഷണത്തിനും മുക്കൂറ്റി

0
നമ്മുടെ മുറ്റത്തും തൊടിയിലുമെല്ലാം നിലത്തോടു ചേര്‍ന്നു പടര്‍ന്നു വളരുന്ന മുക്കുറ്റിച്ചെടിയെ അറിയാത്തവര്‍...