ഗുജറാത്ത് തീരത്ത് 1000 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കച്ച്: ഗുജറാത്തിലെ കച്ച് തീരത്ത് കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും (എടിഎസ്) ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തില്‍ 100 കിലോയിലധികം കൊക്കെയ്ന്‍ പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 1000 കോടി രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു. പാകിസ്താനിലെ പോര്‍ട്ട് ഖാസിമില്‍നിന്ന്
പുറപ്പെട്ട കപ്പലില്‍നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഏജന്‍സികള്‍ ഈ യൂറോപ്യന്‍ കപ്പല്‍ തടയുകയും പരിശോധന നടത്തുകയുമായിരുന്നു. യൂറോപ്പ്’ എന്ന ചരക്കുകപ്പലില്‍നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. കപ്പല്‍ മുന്ദ്ര തീരത്ത് വെച്ച് കോസ്റ്റ് ഗാര്‍ഡ് തടയുകയായിരുന്നു. ഉദ്യോഗസ്ഥരെ കണ്ട പ്രതികള്‍. ലഹരിമരുന്ന് അടങ്ങിയ അഞ്ച് വലിയ ബാഗുകള്‍ കടലിലേക്ക് എറിഞ്ഞെങ്കിലും കോസ്റ്റ് ഗാര്‍ഡ് ഇവ വീണ്ടെടുത്തു.

ബ്രസീലില്‍നിന്ന് കൊണ്ടുവന്ന കൊക്കെയ്ന്‍ ഗുജറാത്ത് തീരംവഴി ഡല്‍ഹിയില്‍ എത്തിക്കാനായിരുന്നു പദ്ധതിയെന്ന് ഗുജറാത്ത് പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 2025 നവംബറില്‍ തന്നെ ലഹരിമരുന്ന് കപ്പലിന്റെ മോട്ടോര്‍ റൂമില്‍ അതീവ രഹസ്യമായി ഒളിപ്പിച്ചിരിക്കുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന ടാന്‍സാനിയന്‍ സ്വദേശിയായ ജുമ നാസിര്‍ ഒമറിനെ ലഹരി കടത്തിയതിന് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യംചെയ്തതിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ ലഹരിമരുന്ന് ഏറ്റുവാങ്ങാന്‍ കാത്തുനിന്ന നൈജീരിയന്‍, ഉഗാണ്ടന്‍ സ്വദേശികളെയും പോലീസ് ഡല്‍ഹിയില്‍നിന്ന് പിടികൂടി. അതേസമയം മറ്റൊരു പ്രതിയായ ടാന്‍സാനിയന്‍ സ്വദേശി എന്‍ഗിംഗൈറ്റ് നാസറോ ജുമാനെ കടലിലേക്ക് ചാടി രക്ഷപെട്ടു. മയക്കുമരുന്ന് അടങ്ങിയ ബാഗുകള്‍ കൃത്യമായി ട്രാക്ക് ചെയ്യുന്നതിനായി പ്രതികള്‍ ആപ്പിള്‍ എയര്‍ടാഗുകളും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളും ഉപയോഗിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

0
ആലപ്പുഴ: കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം....

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയാണെന്ന് കെ.സുരേന്ദ്രൻ

0
കോഴിക്കോട്: സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം...

ശരീരവീക്കത്തിനും കരൾ സംരക്ഷണത്തിനും മുക്കൂറ്റി

0
നമ്മുടെ മുറ്റത്തും തൊടിയിലുമെല്ലാം നിലത്തോടു ചേര്‍ന്നു പടര്‍ന്നു വളരുന്ന മുക്കുറ്റിച്ചെടിയെ അറിയാത്തവര്‍...