ലോകകപ്പ് ഫുട്ബോൾ : മത്സരം പൂർത്തിയാപ്പോൾ ജോലി നഷ്ടമായത് 16 പരിശീലകർക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക് : ലോകകപ്പ് ഫുട്ബോളിന് കൊടിയിറങ്ങി, ചാമ്പ്യന്മാരായ സ്പാനിഷ് ടീം നാട്ടിലുമെത്തി. എന്നാൽ, ടൂർണമെന്റിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിയാതെപോയ 16 ടീമുകൾ പുതിയ പരിശീലകനുമായി പുതിയയാത്രക്ക് തയ്യാറെടുക്കുകയാണ്. ലോകകപ്പ് പൂർത്തിയാകുമ്പോൾ 16 പരിശീലകർക്കാണ് സ്ഥാനം നഷ്ടമായത്. ഇതിൽ ഫ്രാൻസിന്റെ ദിദിയർ ദെഷോം മാത്രമാണ് മുൻകൂട്ടി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥാനമൊഴിഞ്ഞത്. വമ്പൻ ടീമുകളിൽ സ്പെയിൻ, അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട് ടീമുകളുടെ പരിശീലകർ തുടരും. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോൾ അഞ്ചു പരിശീലകർക്കാണ് സ്ഥാനനഷ്ടം സംഭവിച്ചത്.

സാബ്രി ലമൗച്ചി (ടൂണീഷ്യ), ഹാർവി റെനാർഡ് (സൗദി അറേബ്യ), സ്റ്റീവ് ക്ലാർക്ക് (സ്‌കോട്ട്ലൻഡ്), ഹോങ് മ്യൂങ് ബോ (ദക്ഷിണകൊറിയ), മിറോസ്ലാവ് കൗബാക് (ചെക്ക് റിപ്പബ്ലിക്) എന്നിവരാണ് ടീമുകളുടെ മോശം പ്രകടനത്തെത്തുടർന്ന് പുറത്താക്കപ്പെട്ടത്. മാഴ്സലോ ബിയേൽസ (യുറഗ്വായ്), റൊണാൾഡ് കൂമാൻ (നെതർലൻഡ്സ്), സെബാസ്റ്റിയൻ ബെക്കാസെസ് (എക്വഡോർ) എന്നിവർക്ക് പരിശീലകസ്ഥാനം നഷ്ടമായി. ഇതിൽ കിരീട പ്രതീക്ഷയായെത്തിയ ഡച്ച് ടീം പരിശീലകൻ കൂമാനാണ് വലിയ നഷ്ടം സംഭവിച്ചത്. മൂന്ന് പരിശീലകരാണ് പ്രീ ക്വാർട്ടർ കഴിഞ്ഞപ്പോൾ പടിയിറങ്ങിയത്. കാർലോസ് ക്വീറോസ് (ഒമാൻ), റോബർട്ടോ മാർട്ടിനെസ് (പോർച്ചുഗൽ), ജൂലിയൻ നാഗൽസ്മാൻ (ജർമനി) എന്നിവർ തെറിച്ചു. പോർച്ചുഗലും ജർമനിയും കിരീടപ്രതീക്ഷ പുലർത്തിയ ടീമുകളായിരുന്നു.

ആതിഥേയരായ മെക്സിക്കോയുടെ ഹാവിയർ അഗ്യൂറെയും ക്രൊയേഷ്യയുടെ സ്ലാറ്റ്കോ ഡാലിച്ചും സെനഗലിന്റെ പെപ്പെ തിയാവുമാണ് ക്വാർട്ടർ ഫൈനൽ പൂർത്തിയായപ്പോൾ പുറത്തായത്. കഴിഞ്ഞ രണ്ടുവർഷമായി സെമി ഫൈനൽ കളിക്കുന്ന ടീമാണ് ക്രൊയേഷ്യ. മെക്സിക്കോ ആതിഥേയരാജ്യമായിരുന്നു. മികച്ച പ്രകടനമാണ് ടീം നടത്തിയതും. എന്നാൽ, പ്രീക്വാർട്ടറിൽ ടീം തോറ്റു. സെനഗൽ നോക്കൗട്ട് റൗണ്ടിൽ പുറത്തായെങ്കിലും ക്വാർട്ടർ ഫൈനൽ കഴിഞ്ഞപ്പോഴാണ് പരിശീലകൻ തിയാവു സ്ഥാനമൊഴിഞ്ഞത്. കിരീടം നേടുമെന്ന് ഉറപ്പിച്ചെത്തിയ ടീമായിരുന്നു ഫ്രാൻസ്. എന്നാൽ, സെമിയിൽ അവർ സ്പെയിനിനോട് തോറ്റു. ഇതോടെയാണ് പരിശീലകൻ പടിയിറങ്ങിയത്.

നാല് ലോകകപ്പുകളിൽ ടീമിനെ ഇറക്കിയ ദഷോം ഒരുതവണ ടീമിന് കിരീടം നേടിക്കൊടുത്തു. ഒരുതവണ ഫൈനലിലും ഇത്തവണ സെമിയിലും ടീം കളിച്ചു. 187 മത്സരങ്ങളിലാണ് ടീമിനെ ഇറക്കിയത്. ലോകകപ്പ് ഫൈനലിനുശേഷമാണ് ബെൽജിയം പരിശീകൻ റുഡി ഗാർഷ്യ രാജി പ്രഖ്യാപിച്ചത്. ബെൽജിയം ഇത്തവണ ക്വാർട്ടറിലാണ് പുറത്തായത്. സ്പെയിനിനോടായിരുന്നു തോൽവി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...