പുതിയ ലക്ഷ്യസ്ഥാനങ്ങൾ തേടി ഇൻഡിഗോ ; വിപുലീകരണ തന്ത്രങ്ങൾ ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഇന്ത്യൻ വ്യോമയാന വിപണിയുടെ 60% വിഹിതം കൈയാളുന്ന ഇൻഡിഗോ 10 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്താൻ ഒരുങ്ങുന്നു. ആഭ്യന്തരവും അന്തർദേശീയവുമായ പത്ത് പുതിയ സ്ഥലങ്ങളിലേക്കാണ് ഇൻഡിഗോ പറക്കുക. മൗറീഷ്യസിലേക്കും തായ്‌ലൻഡിലേക്കും ഞങ്ങൾ പറക്കാൻ ഒരുങ്ങുകയാണെന്ന് ദുബായിൽ നടന്ന ഇൻ്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ്റെ വാർഷിക പൊതുയോഗത്തിൻ്റെ ഭാഗമായി എയർലൈൻ സിഇഒ പീറ്റർ എൽബേഴ്‌ പറഞ്ഞു. നിലവിൽ 88 ആഭ്യന്തര റൂട്ടുകളിലും 33 അന്താരാഷ്‌ട്ര റൂട്ടുകളിലുമാണ് ഇൻഡിഗോ സർവീസ് നടത്തുന്നത്. ആകെ 122 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഇൻഡിഗോ പറക്കുന്നത്. അന്താരാഷ്ട്ര റൂട്ടുകളിൽ വലിയ തോതിലുള്ള വിപുലീകരണമാണ് ഇൻഡിഗോ നടത്തുന്നത്. ബിസിനസ് ക്ലാസ് ഉൾപ്പെടുത്തുന്നതും ദീർഘദൂര സർവീസുകൾ നടത്തുന്നതും ഉൾപ്പടെ വലിയ മാറ്റം എയർലൈൻ അടുത്തിടെ പ്രഖ്യാപിച്ചു.

തങ്ങളുടെ വിമാനങ്ങളിൽ ഇതാദ്യമായി ബിസിനസ് ക്ലാസ് അവതരിപ്പിക്കാനിരിക്കെ ഇൻഡിഗോയുടെ സ്ത്രീ സൗഹൃദ നടപടി ശ്രദ്ധ നേടിയിരുന്നു. വനിതകളായ യാത്രക്കാർക്ക് വിമാനത്തിലെ തൊട്ടടുത്ത സീറ്റിലിരിക്കുന്നത് പുരുഷനാണോ സ്ത്രീയാണോ എന്ന് നേരത്തെ അറിയാം. വെബ് ചെക്ക്-ഇൻ വേളയിൽ മറ്റ് സ്ത്രീ യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്ത സീറ്റുകൾ ഏതൊക്കെയാണെന്ന് കാണാൻ ഇതിലൂടെ സാധിക്കും. സ്ത്രീകൾക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഒരുക്കുന്നതിനാണ് ഈ സംവിധാനം. സ്ത്രീ യാത്രികർക്ക്, പ്രത്യേകിച്ച് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക്, കൂടുതൽ സുരക്ഷിതത്വം ഇതിലൂടെ ഉറപ്പാക്കുന്നതിന് സാധിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. നിലവിൽ ഇൻഡിഗോക്ക് ഇക്കോണമി ക്ലാസ് മാത്രമേയുള്ളൂ. 360 ഓളം വിമാനങ്ങളുള്ള ഇൻഡിഗോ പ്രതിദിനം 2,000 ഫ്ലൈറ്റുകൾ നടത്തുന്നുണ്ട്. നാലാം പാദത്തിൽ കമ്പനിയുടെ ഏകീകൃത ലാഭം 1,895 കോടി രൂപയാണ്. 2023 മാർച്ചിൽ കമ്പനി നേടിയ 919 കോടി രൂപയേക്കാൾ 100 ശതമാനം കൂടുതലാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടി ശ്വേതാ മേനോന്റെ ഹർജിയിൽ കക്ഷി ചേരണമെന്ന നടി അൻസിബയുടെ അപേക്ഷ തള്ളി

0
കൊച്ചി: നടി ശ്വേതാ മേനോന്റെ ഹർജിയിൽ കക്ഷി ചേരണമെന്ന നടി അൻസിബയുടെ...

ഡോ. എം പി പരമേശ്വരന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം പി...

താനുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി എം എല്‍ അശ്വിനി

0
കാസര്‍ഗോഡ്: താനുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി ബിജെപി കാസര്‍ഗോഡ്...

കാവേരി തർക്കം ; കർണാടകത്തിന് വീണ്ടും തിരിച്ചടി

0
ചെന്നൈ: കാവേരി തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ കർണാടകത്തിന് വീണ്ടും തിരിച്ചടി....