ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് ഇൻഡിഗോ ; 500 വിമാനങ്ങൾ ഉടൻ വാങ്ങിയേക്കും

For full experience, Download our mobile application:
Get it on Google Play

ഡൽഹി : രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോ വിമാനങ്ങൾ വാങ്ങുന്നതിനുള്ള വമ്പൻ ഓർഡറുകൾ ഉടൻ നൽകിയേക്കും. റിപ്പോർട്ടുകൾ പ്രകാരം, ഫ്രഞ്ച് വിമാന കമ്പനിയായ എയർ ബസിൽ നിന്ന് 500 വിമാനങ്ങൾ വാങ്ങാനാണ് ഇൻഡിഗോയുടെ നീക്കം. നാരോ ബോഡി എ 320 ഫാമിലി ജെറ്റ് വിമാനങ്ങളാണ് വാങ്ങുക. ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറായിരിക്കുമെന്നാണ് വിലയിരുത്തൽ. എയർബസിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒരാളാണ് ഇൻഡിഗോ.

500 വിമാനങ്ങൾ വാങ്ങുന്നതോടെ 48,680 കോടി രൂപയുടെ കരാറിലാണ് ഏർപ്പെടാൻ സാധ്യത. അതേസമയം, മൊത്തം 830 എയർബസ് എ 302 ഫാമിലി ജെറ്റുകൾ ഇതിനോടൊപ്പം തന്നെ ഇൻഡിഗോ ഓർഡർ ചെയ്തിട്ടുണ്ട്. ഇതിൽ 500 എണ്ണം ഇനിയും ലഭിക്കാനുണ്ട്. ഇവ ഉടൻ തന്നെ ലഭ്യമാകുമെന്നാണ് സൂചന. ആഭ്യന്തര വിപണിയിൽ 56 ശതമാനമാണ് ഇൻഡിഗോയുടെ വിഹിതം. 26 അന്താരാഷ്ട്ര നഗരങ്ങളിലേക്ക് ഇൻഡിഗോ സർവീസ് നടത്തുന്നുണ്ട്. 102 ഇന്ത്യൻ നഗരങ്ങളിലേക്ക് പ്രതിദിനം 1,800 സർവീസുകളാണ് ഇൻഡിഗോ നടത്താറുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പഞ്ചാബ് സർവകലാശാലയിൽ വൈദ്യുതാഘാതമേറ്റ് 28-കാരിയായ പിഎച്ച്ഡി ഗവേഷക വിദ്യാർഥിനി മരിച്ചു

0
ചണ്ഡീഗഡ്: പഞ്ചാബ് സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥിനി ചൊവ്വാഴ്ച ക്യാമ്പസിനുള്ളിൽ വൈദ്യുതാഘാതമേറ്റ്...

ടെലഗ്രാം സ്ഥാപകൻ പാവേൽ ദുറോവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

0
മോസ്കോ: ടെലഗ്രാം സ്ഥാപകൻ പാവേൽ ദുറോവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യ. ദുറോവിനെ...

മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്

0
ന്യൂഡൽഹി : കൽക്കരി കുംഭകോണ കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്...

പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു....