സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിനു തിരംഗ ജ്വാലയൊരുക്കി എണ്ണൂറാംവയൽ സി എം എസ് എൽ പി എസ്

For full experience, Download our mobile application:
Get it on Google Play

റാന്നി: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിനു തിരംഗ ജ്വാലയൊരുക്കി സമാനതകളില്ലാത്ത ആഘോഷമാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിൽ. സ്വാതന്ത്ര്യപ്പുലരിയിൽ ഒരു കിലോ മീറ്ററോളം നീളം വരുന്ന ത്രിവർണ്ണ നിറത്തിൽ ചലിക്കുന്ന പതാകയുടെ ഭാഗമായി കുട്ടികൾ അണി നിരക്കും. വിദ്യാർത്ഥികളെ ദേശീയ പതാകയിലെ നിറങ്ങളുടെ ഗ്രൂപ്പുകളായി തിരിച്ചാണ് പതാക ഒരുക്കുന്നത്.

ഈ നിറങ്ങളിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു തൊപ്പികൾ ധരിച്ചും ബലൂണുകളും വർണ്ണക്കുടകളും കയ്യിലേന്തിയുമാണ് കുട്ടികൾ ദേശീയ പതാകയുടെ മാതൃകയായി മാറുന്നത്. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ഇതേ വേഷവിധാനങ്ങളോടെ അണിനിരക്കും. വെച്ചൂച്ചിറ കവല മുതൽ മാർക്കറ്റ് ജംങ്ഷന്‍ വരെ ചലിക്കുന്ന പതാക നീളും. തീർന്നില്ല വിദ്യാലയത്തിലെ ത്രിവർണ്ണ കൗതുകങ്ങൾ. കുട്ടികൾക്കായി ത്രിവർണ്ണ ശീതള പാനീയമാണ് വിതരണം ചെയ്യുക. സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷണവും ത്രിവർണ്ണം തന്നെ. ത്രിവർണ്ണ പുട്ടാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. കൂടെ പഴവും. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങളിലാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ രക്ഷിതാക്കളും അധ്യാപകരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ...

മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

0
പറവൂർ: മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍....

സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്

0
ഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്. സോണിയ...