കര്‍ശന നിയന്ത്രണങ്ങളോടെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ നടത്താന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ജില്ലയില്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ നടത്താന്‍ തീരുമാനം. കളക്ടറേറ്റിലെ ഇന്‍ഡോര്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലായിരിക്കും ജില്ലാതല ആഘോഷ ചടങ്ങുകള്‍ നടത്തുക.

ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. പോലീസിന്റെ മാര്‍ച്ച്‌ പാസ്റ്റും ഒഴിവാക്കി. സ്കൂള്‍ കുട്ടികളെയും പ്രായമായവരെയും പങ്കെടുപ്പിച്ചുള്ള പരിപാടികളും ഒഴിവാക്കി. പരമാവധി 100 പേരെ ഉള്‍പ്പെടുത്തിയായിരിക്കും ചടങ്ങ് നടത്തുക. ആരോഗ്യ പ്രവര്‍ത്തകരെയും കോവിഡ് രോഗമുക്തി നേടിയവരെയും പരിപാടിയില്‍ പങ്കെടുപ്പിക്കും. മൂന്ന് ഡോക്ടര്‍മാര്‍ രണ്ട് നഴ്സുമാര്‍, രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, രണ്ട് ശുചീകരണ പ്രവര്‍ത്തകര്‍, മൂന്ന് കോവിഡ് രോഗമുക്തര്‍ എന്നിവരെ പ്രത്യേക പ്രതിനിധികളായി ചടങ്ങില്‍ ക്ഷണിക്കും. എം എല്‍ എ മാര്‍, എം പിമാര്‍ തുടങ്ങിയ ജനപ്രതിനിധികള്‍ക്ക് പങ്കെടുക്കാം.

ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയിരുന്ന ബാന്‍ഡ് മേളം വേണ്ടെന്നുവെച്ചു. അവാര്‍ഡുകളൊന്നും തന്നെ നല്‍കില്ല. പരേഡില്‍ പങ്കെടുക്കുന്ന പ്ലാറ്റൂണുകളുടെ എണ്ണം അഞ്ചായി ചുരുക്കി. ഒരു പ്ലാറ്റൂണിലെ അംഗങ്ങളുടെ എണ്ണം 18 ആയും ചുരുക്കിയിട്ടുണ്ട്. 100 ല്‍ താഴെ അംഗങ്ങള്‍ മാത്രമാണ് പരേഡില്‍ പങ്കെടുക്കുക.

പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ആഘോഷ ചടങ്ങുകള്‍ നടത്തുക. പങ്കെടുക്കുന്ന എല്ലാവരെയും തെര്‍മല്‍ സ്കാനിങ്ങിനു വിധേയമാക്കും. ഹാന്‍ഡ് സാനിറ്റൈസറും മാസ്കും ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കി. പൊതുജനങ്ങള്‍ക്ക് ജില്ലാ കളക്ടറുടെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെയും ഫേസ്ബുക്ക് പേജുകളിലൂടെ പരിപാടികള്‍ ലൈവായി കാണാവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...