ഇന്ദിരാഗാന്ധി ലോകം കണ്ട ശക്തയായ ഭരണാധികാരി : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിന് രക്തസാക്ഷിത്വം വരിച്ച ഇന്ദിരാഗാന്ധി ലോകം കണ്ട ഏറ്റവും ശക്തിയും ധീരയുമായ ഭരണാധികാരിയായിരുന്നു എന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്‍റുമായിരുന്ന ഇന്ദിരാഗാന്ധിയുടെ 108-ാമത് ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ വിഘടനവാദത്തിന്‍റെ അടിവേരറക്കുകയും അയര്‍ രാജ്യക്കാരായ രാജ്യത്തിന്‍റെ ശത്രുക്കളെ യുദ്ധങ്ങളില്‍ തോല്‍പ്പിക്കുകയും ചെയ്ത ഇന്ദിരാഗാന്ധി സമാനതകളില്ലാത്ത ഇച്ഛാശക്തിയുടെ പ്രതീകമായിരുന്നു എന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി സംഘടനകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറിമാരായ സജി കൊട്ടയ്ക്കാട്, കാട്ടൂര്‍ അബ്ദുള്‍സലാം, ഡി.എന്‍. തൃദീപ്, ഷാം കുരുവിള, ജില്ലാ പഞ്ചായത്ത് ഇലന്തൂര്‍ ഡിവിഷന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സ്റ്റെല്ല തോമസ്, നേതാക്കളായ പി.കെ. ഇഖ്ബാല്‍, സജി അലക്സാണ്ടര്‍, എ. ഫറൂഖ്, ജോമോന്‍ പുതുപ്പറമ്പില്‍, അബ്ദുള്‍കലാം ആസാദ്, ബിനു മൈലപ്ര, അനില്‍ കൊച്ചുമൂഴിക്കല്‍, അജ്മല്‍ കരീം എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....