ഭോപാൽ: മധ്യപ്രദേശിലെ ഇൻഡോറിലെ ലസുഡിയ മേഖലയിൽ പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. 35കാരനായ ചന്ദർ ആണ് കൊല്ലപ്പെട്ടത്. പ്രതികൾ ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ലസുദിയ പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ചയാണ് സംഭവം. കർഷകന്റെ കാണാതായ പശുവിനെ ചന്ദറിനൊപ്പം കണ്ടുവെന്നാരോപിച്ച് സുരാജ് ജാത് എന്നയാളും ഇയാളുടെ കൂട്ടാളികളായ രോഹിത്, കുനാൽ എന്നിവരും ചേർന്നായിരുന്നു മർദിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പശുക്കളെ മോഷ്ടിച്ചെന്ന സംശയത്തിന്റെ പേരിലാണ് ഇയാൾക്ക് നേരെ ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































