വെള്ളം നൽകിയില്ലെങ്കിൽ ‘കൈകൾ വെട്ടിമാറ്റും’ ; ഇന്ത്യയ്‌‌ക്കെതിരെ ഭീഷണിയുമായി പാക് മന്ത്രി

For full experience, Download our mobile application:
Get it on Google Play

ഇസ്‌ലാമാബാദ് : സിന്ധു നദീജല കരാറിൽ പാകിസ്ഥാന് അവകാശപ്പെട്ട വെള്ളം കൈക്കലാക്കാൻ ശ്രമിക്കുന്നവരുടെ ‘കൈകൾ വെട്ടിമാറ്റുമെന്ന്’ പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക്ക്. പാകിസ്ഥാന്റെ ജലത്തെ ഇന്ത്യ നിയന്ത്രിക്കുകയാണെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി ആരോപിച്ചു. ജലവിഹിതം തടസ്സപ്പെടുത്താൻ പാക്കിസ്ഥാൻ ആരെയും അനുവദിക്കില്ല. പാകിസ്ഥാനിലെ 40-50% ജനങ്ങളും ഉപജീവനത്തിനായി കൃഷിയെയാണ് ആശ്രയിക്കുന്നത്. വെള്ളം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. കരാറുണ്ടായിട്ടുപോലും വെള്ളം തടയുന്നത് എങ്ങനെയാണെന്നും മന്ത്രി ചോദിച്ചു. 2025 ലെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പതിറ്റാണ്ടുകൾ പഴക്കമുള്ള കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ 1960 ൽ ഇന്ത്യയും പാകിസ്ഥാനും ഒപ്പിട്ട സിന്ധു നദീജല കരാർ 6 നദികളിലെ ജലം പരമാവധി ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്.

ഇതനുസരിച്ച് കിഴക്കു ഭാഗത്തെ രവി, ബിയാസ്, സത്‍ലജ് നദികളിലെ ജലം പരമാവധി ഉപയോഗിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്. അതുപോലെ പടിഞ്ഞാറുഭാഗത്തെ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയിലെ ജലം പാകിസ്ഥാനും ഉപയോഗിക്കാം. പടിഞ്ഞാറുഭാഗത്തെ 3 നദികളിൽ ഇന്ത്യയ്ക്ക് അണക്കെട്ടുകൾ നിർമിക്കാൻ അവകാശമില്ല. 65 വർഷം പഴക്കമുള്ള ഈ കരാർ കാലഹരണപ്പെട്ടുവെന്നും പുതിയ സാഹചര്യങ്ങൾ പരിഗണിച്ച് പുനഃപരിശോധന വേണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. കരാർ പാകിസ്ഥാന് അനുകൂലമായതിനാൽ അവർ ഇതിനു തയാറല്ല. 80 ശതമാനം വെള്ളവും പാകിസ്ഥാനാണ് ഉപയോഗിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പ് : എസ്ഐടിയുടെ ആദ്യ യോ​ഗം ഇന്ന്

0
തിരുവനന്തപുരം: മെസ്സിയെ മറയാക്കി നടന്ന തട്ടിപ്പ് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘം...

മന്ത്രിസഭയ്ക്ക് ഇന്നും നാളെയും ഐ.ഐ.എമ്മിൽ ക്ലാസ് ; സംസ്ഥാനത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവിവെല്ലുവിളികളും...

0
കോഴിക്കോട് : മുഖ്യമന്ത്രി ഉൾപ്പെടെ സംസ്ഥാന മന്ത്രിസഭമുഴുവൻ വെള്ളി, ശനി ദിവസങ്ങളിൽ...

പ്രതിക്ക് പ്രായപൂർത്തിയായില്ല ; 21 വർഷം പഴയ ശിക്ഷ സുപ്രീം കോടതി റദ്ദാക്കി

0
ന്യൂഡൽഹി: കുറ്റകൃത്യം നടന്ന സമയത്തു പ്രതിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നു തെളിഞ്ഞതിനെ തുടർന്ന് 21...

ഇറാനിൽ വിവാഹ ചടങ്ങിനിടെ യുഎസ് വ്യോമാക്രമണം ; അന്വേഷിക്കുമെന്ന് ജെ ഡി വാൻസ്

0
വാഷിങ്ടണ്‍: ഇറാനിലെ വിവാഹ ചടങ്ങിനിടെ യുഎസ് വ്യോമാക്രമണം നടത്തുകയും സാധാരണക്കാർ കൊല്ലപ്പെടുകയും...