സിന്ധു നദീജല കരാർ പരിഷ്‌കരണം : പാകിസ്ഥാന് നോട്ടീസ് അയച്ച് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : 1960ലെ സിന്ധു നദീ ജല കരാറിൽ പരിഷ്‌കരണം ആവശ്യപ്പെട്ട് പാക്കിസ്ഥാന് നോട്ടീസ് അയച്ച് ഇന്ത്യ. കരാർ നടപ്പാക്കുന്നതിൽ പാകിസ്ഥാൻ കാണിക്കുന്ന അലംഭാവം ചോദ്യം ചെയ്താണ് നോട്ടീസ്. ജനുവരി 25ന് സിന്ധു നദീജല കമ്മീഷണർമാർ വഴിയാണ് നോട്ടീസ് നൽകിയത്. ഉടമ്പടി കരാറിൽ വരുത്തിയ ലംഘനങ്ങൾ പരിഹരിക്കാൻ പാകിസ്ഥാന് 90 ദിവസത്തിനുള്ളിൽ ഉഭയകക്ഷി ചർച്ചകളിൽ ഏർപ്പെടുന്നതിന് അവസരമൊരുക്കുന്നതാണ് ഈ നോട്ടീസ്. ഒമ്പത് വർഷത്തെ ചർച്ചകൾക്ക് ശേഷം 1960 സെപ്റ്റംബറിൽ ഇന്ത്യയും പാകിസ്ഥാനും സിന്ധു നദീജല ഉടമ്പടിയിൽ ഒപ്പുവെച്ചിരുന്നു.

നിരവധി നദികളിലെ ജലത്തിന്‍റെ ഉപയോഗവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും വിവര കൈമാറ്റവും ആണ് ഉടമ്പടിയിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
സിന്ധു നദിജല കരാർ
സിന്ധു നദീശൃംഖലയിലെ ജലം പാകിസ്ഥാനുകൂടി ലഭ്യമാക്കുന്ന കരാറാണ് സിന്ധു നദീജലവിനിയോഗ കരാർ. 1960 സെപ്റ്റംബർ 19നു പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാക്ക് പ്രസിഡന്റ് അയൂബ് ഖാനും കറാച്ചിയിൽ വെച്ചാണ് കരാർ ഒപ്പിട്ടത്. ലോകബാങ്കിന്‍റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച കരാർ പ്രകാരം ബിയാസ്, റാവി, സത്‌ലജ് നദികളിലെ വെള്ളത്തിന്‍റെ പൂർണനിയന്ത്രണം ഇന്ത്യക്കും സിന്ധു, ചിനാബ്, ഝലം നദികളുടെ നിയന്ത്രണം പാകിസ്ഥാനുമാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരെന്ന വ്യാജേന കടകളിൽ കവർച്ച ; നാലംഗ തട്ടിപ്പ് സംഘം കുവൈത്തിൽ...

0
കുവൈത്ത് സിറ്റി : കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിലെ ഗ്രോസറികളും സൂപ്പർമാർക്കറ്റുകളും കേന്ദ്രീകരിച്ച്...

കാഫിർ സ്ക്രീൻഷോർട്ട് കേസ് : ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ

0
കോഴിക്കോട് : കാഫിർ സ്ക്രീൻഷോർട്ട് കേസിൽ ഒരാൾ അറസ്റ്റിൽ. ഡിവൈഎഫ്ഐ നേതാവ്...

സ്വകാര്യ ബസ് സർവീസ് സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ

0
തിരുവനന്തപുരം : സ്വകാര്യ ബസ് സർവീസുകൾ സർക്കാർ ഭാഗികമായി ഏറ്റെടുക്കണമെന്ന നിർദേശവുമായി...

ബദരിനാഥിൽ ദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്ര സമിതിക്ക് 10 കോടി സംഭാവന...

0
ഉത്തരാഖണ്ഡ് : വിശുദ്ധ തീർഥാടന കേന്ദ്രമായ ബദരിനാഥ് ക്ഷേത്രം സന്ദർശിച്ച്...