വ്യവസായ പ്രമുഖന്‍ കെ.വി മുഹമ്മദ് സക്കീർ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂർ : വ്യവസായ പ്രമുഖനും കാപ് ഇന്ത്യ എം.ഡിയും സാമൂഹിക, സാമുദായിക രംഗത്ത് നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തിരുന്ന കുരിയച്ചിറ ‘നിശാന്തി’യിൽ താമസിക്കുന്ന കടുങ്ങാട്ടുപറമ്പിൽ കെ.വി മുഹമ്മദ് സക്കീർ (77) അന്തരിച്ചു. തൃശൂർ ദയ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെ 12.15 നായിരുന്നു അന്ത്യം. കരുവന്നൂർ സ്വദേശിയാണ്.

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ ബിരുദത്തിന് ശേഷം കൊല്ലം ടി.കെ.എം. എഞ്ചിനീയറിങ്ങ് കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങ് ബിരുദം പൂർത്തിയാക്കി. മികച്ച ഫുട്ബാളറായിരുന്ന മുഹമ്മദ് സക്കീർ ടി.കെ.എം. കോളേജ് ടീമിൽ ഗോൾകീപ്പറായിരുന്നു. എഞ്ചിനീയറിങ്ങിന് ശേഷം സൗദി അറേബ്യ ദമാമിൽ കൺസ്ട്രക്ഷൻ കമ്പനി സ്ഥാപിച്ചു. പിന്നീട് നാട്ടിലെത്തി ബംഗളുരൂ ആസ്ഥാനമാക്കി കാപ് ഇന്ത്യ കൺസ്ട്രക്ഷനും ടൈൽ ഫാക്ടറിയും ആരംഭിച്ചു.

തൃശൂർ, കർണാടക തുംകൂർ, മൈസൂർ, കോലാർ, ആന്ധ നെല്ലൂർ എന്നിവിടങ്ങളിലെ ടൈൽ ഫാക്ടറി ഡയറക്ടറും തൃശൂർ സിറ്റി സെന്റർ ഡയറക്ടററുമാണ്. തൃശൂർ അക്വാറ്റിക് ക്ലബ് സ്ഥാപക ഡയറക്ടറാണ്. സാമൂഹിക, സാമുദായിക രംഗത്ത് നിറഞ്ഞു നിന്ന മുഹമ്മദ് സക്കീർ എറണാകുളം കേന്ദ്രമായുള്ള ഫോറം ഫോർ ഫ്രറ്റേണിറ്റി സ്ഥാപക ചെയർമാനാണ്. തൃശൂർ റോട്ടറി ക്ലബ്, ജേസീസ് എന്നിവയുടെ ഭാരവാഹിയായിരുന്നു. തൃശൂർ ചേമ്പർ ഓഫ് കോമേഴ്‌സ് മുൻ ഡയറക്ടറുമാണ്.

മജ്‌ലിസ് ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകാംഗം, കാളത്തോട് തണൽ ചെയർമാൻ, വടകര ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ വരന്തരപ്പിള്ളി ശാഖ ചെയർമാൻ, അനാഥരുടെയും അഗതികളുടെയും പുനരധിവാസം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അഡോപ്റ്റ് ചെയർമാൻ, ഫോറം ഫോർ കമ്യൂണൽ ഹാർമണിയുടെ ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ഭാര്യ : എടവനക്കാട് കിഴക്കേവീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മകൾ ഖദീജ മക്കൾ: യാസിർ സക്കീർ, ലാമിയ, നിബൂദ (അമേരിക്ക). സഹോദരന്മാർ: കെ.വി. യൂസുഫലി, അശ്‌റഫ് ഹുസൈൻ,പരേതനായ സാമൂഹിക പ്രവർത്തകൻ അബ്ദുൽ അസീസ്. ഖബറക്കം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കരുവന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് നാളെ സമാപനം

0
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് സമാപനം...

ആറന്മുള ജലമേള പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്ന് ഡ്രൈവർമാർക്ക് ക്ഷേത്ര പരിസരത്തേക്ക് എത്താൻ കെ.എസ്.ആര്‍.റ്റി.സി സർവീസ്...

0
ആറന്മുള : ആറന്മുള ഉത്രട്ടാതി ജലമേള കാണുന്നതിനായി എത്തിച്ചേരുന്ന വാഹനങ്ങൾ പോലീസ്...

അതിതീവ്ര വെള്ളപ്പൊക്കം : റാന്നിയില്‍ സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന് ഇരകൾ

0
റാന്നി : റാന്നിയില്‍ ഈ മാസം ആദ്യമുണ്ടായ അതിതീവ്ര വെള്ളപ്പൊക്കത്തിൽ നഷ്ടം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....