സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ജണ്ടായിക്കല്‍ -അത്തിക്കയം റോഡ് പുനുദ്ധാരണത്തിന്
നാലു കോടി രൂപ അനുവദിച്ചു
ജണ്ടായിക്കല്‍ -അത്തിക്കയം റോഡ് പുനുദ്ധരിക്കുന്നതിനായി നാലു കോടി രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു.പഴവങ്ങാടി – നാറാണംമൂഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒന്‍പതു കി.മീ. ദൂരം വരുന്ന ജനവാസ മേഖലയിലൂടെ കടന്നുപോകുന്ന പ്രധാന പാതയാണ് ഇത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ ആദിവാസി കോളനിയായ അടിച്ചിപ്പുഴയിലൂടെ കടന്നുപോകുന്ന പാത എന്ന പ്രത്യേകതയും ഇതിനുണ്ട്. ജണ്ടായിക്കലില്‍ നിന്ന് ആരംഭിച്ച് വലിയകുളം, ചൂരക്കുഴി, അലിമുക്ക്, അടിച്ചുപുഴ, മുക്കം, നാറാണംമൂഴി വഴിയാണ് അത്തിക്കയത്ത് എത്തുന്നത്. ഈ റോഡിന്റെ കുറ്റിയില്‍ പടി മുതല്‍ അത്തിക്കയം വരെയുള്ള ഭാഗം മന്ദമരുതി നീരാട്ടുകാവ് -അത്തിക്കയം ശബരിമല പാതയില്‍ ഉള്‍പ്പെടുത്തി ബിഎം ബിസി നിലവാരത്തില്‍ പുനരുദ്ധരിക്കാന്‍ നടപടി ആയിട്ടുണ്ട്. 40 എംഎം കനത്തില്‍ മിക്സഡ് സീല്‍ സര്‍ഫേസിംഗും (എംഎസ്എസ്)അനുബന്ധ പ്രവര്‍ത്തികളും, അത്യാവശ്യ ഭാഗങ്ങള്‍ റോഡ് ഉയര്‍ത്തുക, റോഡ് സുരക്ഷ ഉപാധികള്‍, ഇന്റര്‍ലോക്ക്, വശങ്ങള്‍ കോണ്‍ക്രീറ്റിംഗ് തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കിലയില്‍ സൗജന്യ പരിശീലനം
തൊഴില്‍ സംരംഭകര്‍ക്കായി കില സിഎസ്ഇഡി യില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നടത്താനുദ്ദേശിക്കുന്ന ക്ലോത്ത് ക്യാരി ബാഗ് മേക്കിംഗ് ആന്റ് സ്‌ക്രീന്‍ പ്രിന്റിംഗ്, പേപ്പര്‍ ബാഗ് നിര്‍മ്മാണം ആന്റ് സ്‌ക്രീന്‍ പ്രിന്റിംഗ്, ഫാഷന്‍ ഡിസൈനിംഗ് ആന്റ് എംബ്രോയിഡറി, ഫ്രൂട്ട്സ് ആന്റ് വെജിറ്റബിള്‍ പ്രോസസിംഗ്, ബേക്കറി ആന്റ് കണ്‍ഫഷണറീസ് പ്രോസസിംഗ്, ബ്യൂട്ടീഷ്യന്‍ കോഴ്സ്, കാറ്ററിംഗ് സര്‍വീസ് ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് , ആഭരണ നിര്‍മ്മാണം, കുട നിര്‍മ്മാണം, ഓര്‍ണമെന്റല്‍ ഫിഷ് ഫാമിംഗ്, മെഴുകുതിരി നിര്‍മ്മാണം, നെറ്റിപ്പട്ടം നിര്‍മ്മാണം തുടങ്ങിയ ഹ്രസ്വകാല തൊഴില്‍ പരിശീലനങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരിശീലനത്തിന് ഫീസ് ഈടാക്കില്ല. ഭക്ഷണം, താമസം, യാത്രാപടി എന്നിവ ലഭിക്കും.താത്പര്യമുളളവര്‍ വെളളകടലാസില്‍ തയാറാക്കിയ ബയോഡേറ്റ( ഫോണ്‍ നം. സഹിതം ) പ്രിന്‍സിപ്പല്‍ കില, കില സിഎസ്ഇഡി വികസന പരിശീലന കേന്ദ്രം, ഇറ്റിസി സപി.ഒ, കൊട്ടാരക്കര എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അയയ്ക്കണം. (പിഎന്‍പി 899/23)

ജാഗ്രതാ സമിതി നേതൃത്വ പരിശീലന പരിപാടി 25 ന്
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 25 ന് രാവിലെ ഒന്‍പതിന് പത്തനംതിട്ട അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ ആരോഗ്യ കുടുംബക്ഷേമ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജാഗ്രതാ സമിതി നേതൃത്വ പരിശീലന പരിപാടി ഉദ്ഘാടനം നിര്‍വഹിക്കും.

ജില്ലാ ആസൂത്രണ സമിതി യോഗം മാര്‍ച്ച് 28 ന്
പത്തനംതിട്ട ജില്ലാ ആസൂത്രണ സമിതി യോഗം മാര്‍ച്ച് 28 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ടെന്‍ഡര്‍
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പദ്ധതിയുടെ ടെന്‍ഡര്‍ ക്ഷണിച്ചു.വെബ് സൈറ്റ് : www.etenders.kerala.gov.in.ഫോണ്‍ : 0468 2224070.

ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഞാറനീലി, കുറ്റിച്ചല്‍എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സിബിഎസ്ഇ സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷം ഒന്നാം ക്ലാസിലേക്ക് പ്രവേശനം നല്‍കുന്നതിനായി പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 200000 രൂപയില്‍ കൂടരുത്. കുട്ടിയുടെ ജാതി, വരുമാനം, ആധാര്‍, ഫോണ്‍ നമ്പര്‍ തുടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ , തങ്ങള്‍ കേന്ദ്ര/സംസ്ഥാന /ഭപൊതുമേഖലാ ജീവനക്കാരല്ല എന്ന് രക്ഷകര്‍ത്താക്കളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവ സഹിതം അപേക്ഷ ട്രൈബല്‍ ജവലപ്മെന്റ് ഓഫീസര്‍, തോട്ടമണ്‍, റാന്നി പി.ഒ, 689 672 എന്ന വിലാസത്തിലോട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍, മന്ദിരം പി.ഒ, റാന്നി ന്നെ വിലാസത്തിലോ നല്‍കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 10. ഫോണ്‍ : 04735 227703, 04735 221044.

കൂണ്‍ ഗ്രാമം
കൃഷിവകുപ്പും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍മിഷനും ചേര്‍ന്ന് രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതി പ്രകാരം പത്തനംതിട്ട ബ്ലോക്കിലെ വിവിധ കൃഷിഭവനുകളില്‍ നടപ്പാക്കുന്ന കൂണ്‍ ഗ്രാമം എന്ന പദ്ധതിയിലേക്ക് കൂണ്‍ കൃഷി ചെയ്യാന്‍ താത്പര്യം ഉള്ള കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കര്‍ഷകര്‍ക്ക്ആവശ്യമായ പരിശീലനം നല്‍കും. കോവിഡാനന്തര കാലത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വനിതകള്‍ക്കും യുവജനങ്ങള്‍ക്കും നിശ്ചിതവരുമാനം ലഭ്യമാക്കുകയും ചെറുകിട കര്‍ഷകര്‍ക്കിടയില്‍ കൂണ്‍ കൃഷി വര്‍ധിപ്പിക്കുകയും വിഷരഹിത ഭക്ഷണം ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൂണ്‍ കൃഷി (ഒരു യൂണിറ്റ് 100 കൂണ്‍ ബെഡ് – യൂണിറ്റിന് 40ശതമാനം സബ്സിഡി 11250), വന്‍കിട കൂണ്‍ ഉല്‍പാദക യൂണിറ്റിന് (യൂണിറ്റിന് 40ശതമാനം സബ്സിഡി 2 ലക്ഷംരൂപ), വിത്തുല്‍പാദന യൂണിറ്റിന് (ഒരു യൂണിറ്റിന് 40 ശതമാനം സബ്സിഡി 2 ലക്ഷംരൂപ), പാക്കിംഗ് , പ്രോസസിംഗ്, മൂല്യ വര്‍ധിത വിപണന കേന്ദ്രം (9*6 മീറ്റര്‍അളവിലുള്ള ഒരു പാക്കിംഗ്യൂണിറ്റ് നിര്‍മ്മിക്കുന്നതിന് 50 ശതമാനം സബ്സിഡി 2 ലക്ഷംരൂപ),ഒരുകമ്പോസ്റ്റ്(യൂണിറ്റ് 30 അടി നീളവും 8അടി വീതിയും 2.5 അടിഉയരവുമുള്ളടാങ്കിന് 50000) , പ്രിസര്‍വേഷന്‍ യൂണിറ്റിന് (50 ശതമാനം സബ്സിഡി ഒരു ലക്ഷംരൂപ) തുടങ്ങി ഘടകങ്ങള്‍ ചേര്‍ന്ന ഓരോ യൂണിറ്റിനും ആനുകൂല്യം നല്‍കും. താത്പര്യമുള്ള കര്‍ഷകര്‍ ഏപ്രില്‍ അഞ്ചിനു മുന്‍പായി അതത് കൃഷി ഭവനുകളില്‍ അപേക്ഷ നല്‍കണം.

രക്തദാന ക്യാമ്പ്
ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ എന്‍എസ് എസ് യൂണിറ്റിന്റെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ബ്ലഡ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 30 കുട്ടികള്‍ രക്തദാനം നടത്തി. പ്രിന്‍സിപ്പല്‍ ഡോ.ഷൈലജ കുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ആര്‍ ബിന്ദു, മെഡിക്കല്‍ ഓഫീസര്‍ ഡോ.വിസ്മയ, കൗണ്‍സിലര്‍ സുനിത, സ്റ്റാഫ് നേഴ്സ് ഉഷ, ടെക്നീഷ്യന്‍മാരായ ആന്‍സിമോള്‍, അശോകന്‍പിളള, രാജേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഈറ്റ തൊഴിലാളികള്‍ക്ക് ഈറ്റ സംഭരിക്കുന്നതിനുള്ള ജിഎസ്ടി കുടിശിക തുക അനുവദിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കും- വനം വകുപ്പ് മന്ത്രി
കോന്നി, റാന്നി വനമേഖലയില്‍ നിന്നും ഈറ്റ തൊഴിലാളികള്‍ക്ക് ഈറ്റ സംഭരിക്കുന്നതിന് ആവശ്യമായ ജിഎസ്ടി കുടിശിക തുക അനുവദിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.
റാന്നി, കോന്നി വന മേഖലയില്‍ സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഈറ്റ സംഭരണം പുന:രാരംഭിക്കുന്നത് സംബന്ധിച്ച് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2022 -23 സാമ്പത്തിക വര്‍ഷത്തില്‍ കോന്നി, റാന്നി, വടശേരിക്കര റേഞ്ചുകളില്‍ നിന്നും 8200 മെട്രിക് ടണ്‍ ഈറ്റ ശേഖരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്റെ സാമ്പത്തിക പ്രതിസന്ധി മൂലം യഥാസമയം ഈറ്റ സംഭരിക്കുന്നതില്‍ കാലതാമസം നേരിട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഈറ്റ സംഭരിക്കുന്നതില്‍ ജിഎസ്ടി കുടിശിക തീര്‍ക്കുന്നതിന് സാമ്പത്തിക സഹായം അനുവദിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും തുക അനുവദിക്കുന്ന മുറയ്ക്ക് ഈറ്റ വനം മേഖലയില്‍ നിന്ന് ശേഖരിച്ച് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടി അടിയന്തരമായി പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. 2025 വരെ അഞ്ചുവര്‍ഷത്തേക്ക് പ്രതിവര്‍ഷം 10000 മെട്രിക് ടണ്‍ ഈറ്റ സൗജന്യമായി ശേഖരിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ആയിട്ടുള്ളതാണ്.

ഹോം ഗാര്‍ഡ് നിയമനത്തിന് അപേക്ഷിക്കാം
പത്തനംതിട്ട ജില്ലയില്‍ പോലീസ്/ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പുകളിലെ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഹോംഗാര്‍ഡ്സ് വിഭാഗത്തില്‍ ഭാവിയില്‍ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്ക് യോഗ്യരായ വനിതാ, പുരുഷ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.അടിസ്ഥാന യോഗ്യത ആര്‍മി/നേവി/എയര്‍ഫോഴ്‌സ്/ബി.എസ്.എഫ്/സി.ആര്‍.പി.എഫ്/സി.ഐ.എസ്.എഫ്./എന്‍.എസ്.ജി./എസ്.എസ്.ബി./ആസാം റൈഫിള്‍സ് എന്നീ അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നും, പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്,എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച സേനാംഗമായിരിക്കണം. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. / തത്തുല്യ യോഗ്യത.പ്രായപരിധി 35 – 58 (2022 ഡിസംബര്‍ 31). ദിവസ വേതനം 780 രൂപ (പ്രതിമാസ പരിധി 21,840 രൂപ) .അവസാന തീയതി ഏപ്രില്‍ 20. അപേക്ഷാ ഫോറത്തിന്റെ മാതൃക ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് പത്തനംതിട്ട ജില്ലാ ഫയര്‍ ഓഫീസില്‍ ലഭ്യമാകുന്ന മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ജില്ലാ ഫയര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.യോഗ്യരായ ഉദ്യോഗാര്‍ഥികളെ കായിക ക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും.പ്രായം കുറഞ്ഞ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനത്തില്‍ മുന്‍തൂക്കം ലഭിക്കും. ഈ ലിസ്റ്റിന് കാലാവധി രണ്ടു വര്‍ഷമായി നിജപെടുത്തിയിട്ടുണ്ട്. കായികക്ഷമതാ പരിശോധന : (തീയതി പിന്നീട് അറിയിക്കും).100 മീറ്റര്‍ ദൂരം 18 സെക്കന്റിനുളളില്‍ ഓടിയെത്തുക/മൂന്ന് കിലോമീറ്റര്‍ ദൂരം 30 മിനിറ്റിനുളളില്‍ നടന്ന് എത്തുക.അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ് – 3 എണ്ണം (ഒന്ന് അപേക്ഷയില്‍ പതിക്കണം).ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്റെ / മുന്‍ സേവനം തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ്.എസ്.എസ്.എല്‍.സി. /തത്തുല്യ യോഗ്യത തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് , അസിസ്റ്റന്റ് സര്‍ജന്റെ റാങ്കില്‍ കുറയാത്ത ഒരു മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ ശാരീരികക്ഷമതാ സാക്ഷ്യപത്രം. ഈ രേഖകളുടെ ഒറിജിനലുകള്‍ കായികക്ഷമതാ പരിശോധനാ വേളയില്‍ ഹാജരാക്കണം.സംശയ നിവാരണത്തിന് 9497920097, 9497920112 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

വസ്തു നികുതി ഇളവിന് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിന്ന് നിലവില്‍ വിമുക്ത ഭടന്‍മാര്‍/വിമുക്ത ഭടന്‍മാരുടെ ഭാര്യ/ വിമുക്ത ഭടന്‍മാരുടെ വിധവകള്‍ എന്നിവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വസ്തു നികുതി ഇളവ് 2023-24 സാമ്പത്തിക വര്‍ഷവും ലഭിക്കുന്നതിന് ആയത് സംബന്ധിച്ച സാക്ഷ്യപത്രം ഏപ്രില്‍ 10 ന് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഏപ്രില്‍ 10 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നികുതി ഇളവിന് പരിഗണിക്കുന്നതല്ലായെന്നും നിലവില്‍ ഇളവ് ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ ഏപ്രില്‍ 10 ന് മുമ്പ് സാക്ഷ്യപത്രം സമര്‍പ്പിക്കാത്ത പക്ഷം നികുതി ഇളവ് അനുവദിക്കുന്നതല്ല എന്ന് തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...

ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം : മൂന്നും ആറും വയസുള്ള സഹോദരങ്ങൾക്ക് കടിയേറ്റു

0
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു....