പെരുമാതുറയിലെ പതിനേഴുകാരന്റെ മരണം ; സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പരുമാതുറയിലെ 17കാരനായ ഇര്‍ഫാന്റെ മരണവുമായി ബന്ധപ്പെട്ട് സൃഹൃത്തിനെ പോലീസ് ചോദ്യം ചെയ്യുന്നു. വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോയ സുഹൃത്തിനെയാണ് ചോദ്യം ചെയ്യുന്നത്. ഫൈസല്‍ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇര്‍ഫാനാണ് തന്നെ വിളിച്ചുവരുത്തിയതെന്നും ഷെയ്ക്ക് കുടിക്കാനാണ് തങ്ങള്‍ പോയതെന്നുമാണ് ഫൈസലിന്റെ മൊഴി. ഫൈസലിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മകന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അമ്മ റജുല പരാതിപ്പെട്ടിരുന്നു.

അതേസമയം ഇന്നലെ വൈകുന്നേരം ആറു മണിയോടെ ഇര്‍ഫാനെ ഒരു സുഹൃത്ത് വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ട് പോയതെന്ന് ഉമ്മ പറയുന്നു. ഒരു മണിക്കൂറിന് ശേഷം വൈകീട്ട് ഏഴുമണിയോടെ ഇര്‍ഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞെന്നും റജിലയുടെ പരാതിയില്‍ പറയുന്നു. ക്ഷീണിതനായി വീട്ടിലെത്തിയ ഇര്‍ഫാന്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. അമിതമായ അളവില്‍ ലഹരിമരുന്ന് ഉള്ളില്‍ച്ചെന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെയും പ്രാഥമിക വിലയിരുത്തല്‍. ഇതുസംബന്ധിച്ച വിശദമായ അന്വേഷണം തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം

0
തിരുവനന്തപുരം: കൈലാത്ത്കോണം എൽപിഎസ് ജംഗ്ഷൻ പൗരാവലി നടത്തിയ ഓണാഘോഷത്തിന് നേരെ ഗുണ്ടാ...

ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം

0
കണ്ണൂർ: പയ്യോളിയില്‍ ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...

പന്തളം കുളനടയില്‍ കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

0
പന്തളം : ഓപ്പറേഷൻ തണ്ടർ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പത്തനംതിട്ട എക്സൈസ്...

അടൂര്‍ എം.സി റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു : സുരക്ഷ കാര്യക്ഷമമല്ലെന്ന് യാത്രക്കാര്‍

0
അടൂര്‍ : അപകടങ്ങള്‍ കുറയ്ക്കുവാന്‍ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അധികാരികള്‍ ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴും...