റാന്നി: ജല അതോറിറ്റി അങ്ങാടി ശുദ്ധജല വിതരണ പദ്ധതിയ്ക്കായി പമ്പാനദിയില്‍ നിര്‍മ്മിച്ച തടയണ സാമൂഹ്യ വിരുദ്ധർ തകർത്തു. ഇതോടെ അങ്ങാടിയിൽ ജല വിതരണം പൂര്‍ണ്ണമായും മുടങ്ങി. പമ്പാനദിയിൽ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്നാണ് പഞ്ചായത്തിന്റെ അഭ്യർത്ഥന പ്രകാരം ജല അതോറിട്ടി നദിക്ക് കുറുകെ തടയണ നിർമിച്ചത്.
കിണറിലേക്ക് വെള്ളം എത്തിക്കുന്നതിനായി മണൽ ചാക്ക് അടുക്കി നിർമിച്ച തടയണ കഴിഞ്ഞ ദിവസമാണ് രാത്രിയില്‍ സാമൂഹ്യ വിരുദ്ധർ തകർത്തത്. ഇത് മൂലം പൂര്‍ണ്ണ തോതില്‍ പമ്പിംങ് നടത്താന്‍ കഴിയാതെ വന്നതോടെ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കുടിവെള്ളം മുടങ്ങുകയായിരുന്നു. ഇതിനു മുമ്പും മേഖലയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കടുത്ത വേനൽ മൂലം രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന സമയം സാമൂഹ്യ വിരുദ്ധർ നടത്തിയ നടപടിയിൽ പഞ്ചായത്ത് ഭരണ സമിതി പ്രതിഷേധം രേഖപ്പെടുത്തി. എത്രയും വേഗം തടയണ പുനർ നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജല അതോറിട്ടിയോട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























