വെള്ളമടിച്ചു പൂക്കുറ്റിയായി ബസ് ഓടിച്ചു ; അഞ്ചു പേരെ സസ്‌പെന്‍ഡ് ചെയ്ത് കെ.എസ്.ആര്‍.ടി.സി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപും; കെ.എസ്.ആര്‍.ടി.സി അഞ്ചു പേരെ സസ്‌പെന്‍ഡ് ചെയ്തു. മദ്യപിച്ച് സര്‍വീസ് നടത്തിയ രണ്ട് ഡ്രൈവര്‍മാര്‍, ടിക്കറ്റില്‍ തിരിമറി നടത്തിയ കണ്ടക്ടര്‍, അമതി വേഗതയില്‍ അപകടം ഉണ്ടാക്കിയ ഡ്രൈവര്‍, മേലുദ്യോഗസ്ഥര്‍ക്കെതിരെ അപകീര്‍ത്തി പ്രചരണം നടത്തിയ കണ്ടക്ടര്‍ ഉള്‍പ്പെടെ അച്ചടക്ക ലംഘനം നടത്തിയ അഞ്ച് ജീവനക്കാരെയാണ് കെ.എസ്.ആര്‍.ടി.സി സസ്‌പെന്‍ഡ് ചെയ്തത്. മദ്യപിച്ച് സര്‍വീസ് നടത്തി അപകടം ഉണ്ടാക്കുകയും ഡ്യൂട്ടിക്കിടയില്‍ ബസില്‍ നിന്നും ഇറങ്ങിപ്പോയ സംഭവത്തില്‍ മാനന്തവാടി യൂനിറ്റിലെ ഡ്രൈവര്‍ എ.ആര്‍ ജയരാജനെയും മാര്‍ച്ച് 19 ന് സുല്‍ത്താന്‍ ബത്തേരി തിരുവനന്തപുരം സര്‍വീസ് നടത്തവെ കുറ്റിപ്പുറത്ത് സമീപം കാറുമായി ഉരസി അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ അജി ഉണ്ണികൃഷ്ണനേയും സസ്‌പെന്‍ഡ് ചെയ്തു.

മാര്‍ച്ച് ഒന്നിന് അമിത വേഗതയില്‍ ബസ് ഓടിച്ച് രണ്ട് കാറുകളില്‍ ഇടിക്കുകയും, ബൈക്ക് യാത്രക്കാരായ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക് ഉണ്ടാക്കുകയും ചെയ്ത സംഭവത്തില്‍ സിറ്റി ഡിപ്പോയിലെ ഡ്രൈവര്‍ എസ്. മാരിയപ്പനേയും സസ്‌പെന്‍ഡ് ചെയ്തു. യാത്രക്കാരില്‍ നിന്നും പണം ഈടാക്കി ടിക്കറ്റ് നല്‍കുകയും, ബാക്കി തുക നല്‍കുന്നതില്‍ ക്രമക്കേട് കാട്ടുകയും ചെയ്ത സംഭവത്തില്‍ തൃശൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ കെ.എ കുഞ്ഞിമുഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തു. സി.എം.ഡിയേയും ഉദ്യോഗസ്ഥരേയ വിമര്‍ശിച്ച് പ്രസംഗിക്കുകയും, അത് വാട്ട്‌സ് അപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കോട്ടയം ഡിപ്പോയിലെ കണ്ടക്ടര്‍ വിജു. കെ നായരെയും സസ്‌പെന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം

0
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി...

ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം...

0
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ്...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...