മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ അപകടമരണം ; സഹപാഠി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: എം.ബി.ബി.എസ്. വിദ്യാര്‍ഥിനി അല്‍ഫോന്‍സയുടെ അപകടമരണത്തില്‍ ബൈക്കോടിച്ചിരുന്ന സഹപാഠിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശ്ശൂര്‍ സ്വദേശി അശ്വിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അശ്വിന്റെ അശ്രദ്ധമായ ഡ്രൈവിങ്ങായിരുന്നു അപകടത്തിന് കാരണമെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഇതേതുടര്‍ന്ന് അശ്രദ്ധമായി ബൈക്കോടിച്ച് അപകടമുണ്ടാക്കിയതിന് അശ്വിനെതിരേ മങ്കട പോലീസാണ് കേസെടുത്തിരിക്കുന്നത്.

കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ തീരൂര്‍ക്കാട്ട് തിങ്കളാഴ്ച പുലര്‍ച്ചെ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അല്‍ഫോന്‍സ മരിച്ചത്. പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അല്‍ഫോന്‍സ. അപകടത്തില്‍ അല്‍ഫോന്‍സയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് അശ്വിന് ഗുരുതരമായി പരിക്കേറ്റു. പെരിന്തല്‍മണ്ണ കിംഗ്സ് അല്‍ശിഫ ആശുപത്രിയില്‍ ചികിത്സയിലയിരുന്നു. ആശുപത്രി വിട്ടതിന് പിന്നാലെയാണ് അശ്വിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം : വിവിധ രാജ്യങ്ങളിലായി ഇതുവരെ 16 ഇന്ത്യാക്കാർ കൊല്ലപ്പെട്ടെന്ന് കേന്ദ്രം

0
ഡൽഹി : പശ്ചിമേഷ്യൻ സംഘർഷത്തിനിടെ 10 നാവികർ ഉൾപ്പെടെ 16 ഇന്ത്യൻ...

പ്രശസ്ത തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു

0
ബംഗലൂരു: പ്രശസ്ത തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു. 88...

പ്രതിപക്ഷ പ്രതിഷേധം : പാർലമെന്റിൽ‌ ഇന്നും ഇരു സഭകളും പ്രക്ഷുബ്ധം

0
ഡൽഹി : പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ഇന്നും തടസ്സപ്പെട്ടു....

അധ്യാപകർ പ്രതികളായ ലഹരിക്കേസ് : അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ് ; നാലംഗ സമിതിയെ...

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ബിആർസിയിലെ അധ്യാപകർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം പ്രഖ്യാപിച്ച്...