ലൈഫ് മിഷന്‍ കോഴ : ചോദ്യം ചെയ്യലിന് ശേഷം യു വി ജോസിനെ വിട്ടയച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ ലൈഫ് മിഷന്‍ മുന്‍ സിഇഒ യു.വി ജോസിനെ ആറുമണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ഇഡി വിട്ടയച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് യുവി ജോസിനെ ചോദ്യം ചെയ്യുന്നത്. ഇന്നലെ ഒമ്പതു മണിക്കൂറാണ് ചോദ്യം ചെയ്തത്. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് യു വി ജോസിനെ തുടര്‍ച്ചയായി ചോദ്യം ചെയ്തത്. സന്തോഷ് ഈപ്പന് ഒപ്പമിരുത്തിയും ജോസിനെ ചോദ്യം ചെയ്തു.

യു.വി. ജോസിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് സന്തോഷിപ്പന്റെ തുടര്‍ന്നുള്ള ചോദ്യം ചെയ്യല്‍. കേസില്‍ കൂടുതല്‍ പേരെ ഇ.ഡി വരും ദിവസങ്ങളിലായി ചോദ്യം ചെയ്‌തേക്കും. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ നാലു കോടിയോളം രൂപ സന്തോഷ് ഈപ്പന്‍ കൈക്കൂലി നല്‍കി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇ.ഡി.യുടെ നടപടികള്‍. യുവി ജോസിന് ഏതെങ്കിലും ഘട്ടത്തില്‍ കോഴപ്പണത്തിന്റെ പങ്ക് ലഭിച്ചിരുന്നോ എന്നും ഇഡി അന്വേഷിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...