സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ജില്ലാ വികസന സമിതി യോഗം
ജില്ലാ വികസന സമിതി യോഗം മേയ് 27ന് രാവിലെ 10.30ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ഓംബുഡ്സ്മാന്‍ സിറ്റിംഗ്
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ മേയ് 24ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍മന്ത്രി ആവാസ് യോജന(ഗ്രാമീണ്‍) എന്നീ പദ്ധതികളിലെ പരാതികള്‍ സ്വീകരിക്കും.

ടെന്‍ഡര്‍
അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് 2023 ജൂലൈ മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് ആശുപത്രി ഉപകരണങ്ങള്‍, ചികിത്സാ സാമഗ്രികള്‍, പരിശോധനകള്‍, പ്രിന്റിംഗ് ജോലികള്‍ എന്നിവ ചെയ്തു നല്‍കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും

ടെന്‍ഡര്‍ ക്ഷണിച്ചു.
ടെന്‍ഡര്‍ ഫോം ജൂണ്‍ 13ന് ഉച്ചകഴിഞ്ഞു മൂന്നുവരെ വിതരണം ചെയ്യും. ജൂണ്‍ 14ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. ജൂണ്‍ 15ന് ടെന്‍ഡര്‍ തുറക്കും. ഫോണ്‍: 04734 223236.

സേഫ് പദ്ധതി: ധനസഹായത്തിന് അപേക്ഷിക്കാം
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് സേഫ് പദ്ധതിയില്‍ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് 2006 ഏപ്രില്‍ ഒന്നിനു ശേഷം നിര്‍മിച്ചതും 01/04/2018 നു ശേഷം ഭവന പുനരുദ്ധാരണത്തിനോ, ഭവന പൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റാത്തവരും, 2.50 ലക്ഷം രൂപയില്‍ താഴെ വരുമാനം ഉളളവരുമായിരിക്കണം അപേക്ഷകര്‍. വീട് അപേക്ഷകന്റെയോ ഭാര്യ/ഭര്‍ത്താവിന്റെ പേരില്‍ ആയിരിക്കണം. നിലവിലുളള വീടിന് വാതിലുകളും ജനലുകളും സ്ഥാപിക്കല്‍, അടുക്കള നിര്‍മാണം, അടുക്കള നവീകരണം, കിച്ചണ്‍ സ്ളാബ്, ഷെല്‍ഫ്, അടുപ്പ് ഉള്‍പ്പെടെ അധികമായി റൂം നിര്‍മിക്കല്‍, ഫ്ളോറിംഗ് ടൈല്‍ പാകല്‍, വയറിംഗ്, വൈദ്യുതികണക്ഷന്‍ ലഭ്യമാക്കല്‍ ഫാന്‍, ലൈറ്റ് സ്ഥാപിക്കല്‍, പ്ലംമ്പിഗ് പ്രവര്‍ത്തികള്‍, ഭിത്തികള്‍ ബലപ്പെടുത്തല്‍, വീടുകളുടെ ചുവര്‍ തേച്ച് പെയിന്റ് ചെയ്യല്‍/ മേല്‍ക്കൂര നവീകരണം/ടോപ്പ് പ്ലാസ്റ്ററിംഗ്, ശുചിത്വ ടോയ്ലറ്റ് നിര്‍മാണം എന്നീ പ്രവര്‍ത്തികള്‍ക്കാണ് ധനസഹായം അനുവദിക്കുക.
അപേക്ഷ ഫോറം പ്രോജക്ട് ഓഫീസ്/ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്/ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും www.stdd.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാകും. അപേക്ഷന്റെ വീട് സ്ഥിതി ചെയ്യുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 31.

വടശേരിക്കര ഗ്രാമപഞ്ചായത്ത് സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍
ഒപ്പമുണ്ട് ഉറപ്പാണ് സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പദ്ധതി വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ തുടങ്ങി. പ്രസിഡന്റ് ലതാ മോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എന്‍. യശോധരന്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഗ്രാമപഞ്ചായത്ത് ജീവനക്കാരും പങ്കെടുത്തു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, വിവിധ വകുപ്പുകള്‍ ഏജന്‍സികള്‍ മുഖേന ലഭിക്കുന്ന എല്ലാ സേവനങ്ങളുടേയും വിവരങ്ങള്‍ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ നിന്നും ലഭ്യമാകും. മുഖ്യമന്ത്രിയുടെ നൂറു ദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്.

പുനര്‍ദര്‍ഘാസ്
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍ ഹോം കെയര്‍ വിസിറ്റിനായി വാഹനം വാടകയ്ക്ക് നല്‍കുന്നതിന് പുനര്‍ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി മേയ് 26ന് പകല്‍ 12 വരെ. ഫോണ്‍: 0469-2683084.

അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാചരണവും
ജൈവ വൈവിധ്യ പരിപാലന സമിതി സംഗമവും മേയ് 22ന്
സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും പത്തനംതിട്ട ജില്ലാ പഞ്ചായത്തും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാചരണവും ജൈവ വൈവിധ്യ പരിപാലന സമിതി സംഗമവും മേയ് 22ന് നടക്കും. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ രാവിലെ 9.30ന് ഫലവൃക്ഷത്തൈ നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി അധ്യക്ഷത വഹിക്കും. ഡോ. മാത്യു കോശി പുന്നയ്ക്കാട് മുഖ്യസന്ദേശം നല്‍കും. പി.എസ്. സതീഷ് കുമാര്‍, അരുണ്‍ സി രാജന്‍, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ വിഷയാവതരണം നടത്തും

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ്
കൊല്ലത്ത് 23ന് ആരംഭിക്കും: അപേക്ഷകള്‍ ക്ഷണിക്കുന്നു
കുട്ടികളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 മെയ് 23,24,25 തീയതികളില്‍ കൊല്ലത്ത് സംഘടിപ്പിക്കുന്ന ചലച്ചിത്രാസ്വാദനക്യാമ്പിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ കൊല്ലം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ നടക്കുന്ന ത്രിദിന ക്യാമ്പില്‍ 8,9,10 ക്ളാസുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. താമസവും ഭക്ഷണവും സൗജന്യമായിരിക്കും. ക്യാമ്പില്‍ പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകരുമായി കുട്ടികള്‍ക്ക് സംവദിക്കാനും മികച്ച സിനിമകള്‍ കാണാനുമുള്ള അവസരം ഉണ്ടായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ മെയ് 22ന് മുമ്പായി താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്: 8289862049 (പ്രോഗ്രാം അസിസ്റ്റന്റ്), 9946759069 (റിസര്‍ച്ച് അസിസ്റ്റന്റ്).

ഒപ്പമുണ്ട് ഉറപ്പാണ്:  സിറ്റിസണ്‍ ഫെസിലിറ്റേഷന്‍
സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍, സര്‍വകലാശാലകള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍ തുടങ്ങിയവ മുഖേന ലഭിക്കുന്ന എല്ലാ സേവനങ്ങളുടെയും വിവരങ്ങള്‍ ലഭ്യമാകുന്നതിന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.  സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വികസനകാര്യ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ജോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  സോജി പി ജോണ്‍,, വാര്‍ഡ് അംഗങ്ങളായ എം.വി സുധാകരന്‍,  ജി ലക്ഷ്മി, ലിസി ജോണ്‍സണ്‍, സെക്രട്ടറി പി.ജെ രാജേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...